Monday, July 22, 2024

HomeMain Storyമുല്ലപ്പെരിയാര്‍: മൂന്നാമത്തെ ഷട്ടര്‍ തുറന്നിട്ടും ജലനിരപ്പ് 138 അടിക്ക് മുകളില്‍

മുല്ലപ്പെരിയാര്‍: മൂന്നാമത്തെ ഷട്ടര്‍ തുറന്നിട്ടും ജലനിരപ്പ് 138 അടിക്ക് മുകളില്‍

spot_img
spot_img

ഇടുക്കി: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ ജാഗ്രത തുടരുകയാണ്. അണക്കെട്ടില്‍ നിന്നും ഇടുക്കിയിലേക്ക് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് ഇന്നലെ രാത്രിയോടെ വര്‍ദ്ധിപ്പിച്ചു. ഇന്നലെ രാത്രി ഒരു ഷട്ടര്‍ കൂടി തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് 138 അടിക്ക് മുകളില്‍ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പ് ഒന്നര അടിയോളം ഉയര്‍ന്നിട്ടുണ്ട്.

ഒരു ഷട്ടര്‍ കൂടി തുറന്നതോടെ ആകെ മൂന്ന് ഷട്ടറുകളാണ് മുല്ലപ്പെരിയാറില്‍ തുറന്നത്. സെക്കന്‍ഡില്‍ 825 ഘനയടി വെള്ളമാണ് ഇപ്പോള്‍ സ്പില്‍ വേ വഴി പുറത്തേക്ക് ഒഴുക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും റവന്യു മന്ത്രി കെ. രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. പെരിയാറിന്റെ കരകളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ ഇന്നലെ രാവിലെ 7.29 ന് ആണ് തുറന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments