Monday, July 22, 2024

HomeNewsKeralaഎല്ലാം മറച്ചുവെക്കാനുള്ളതല്ല; സെക്‌സ്/മദ്യം: സ്‌പെയിനിന്റെ മാതൃക സ്വീകരിക്കണമെന്ന് മന്ത്രി

എല്ലാം മറച്ചുവെക്കാനുള്ളതല്ല; സെക്‌സ്/മദ്യം: സ്‌പെയിനിന്റെ മാതൃക സ്വീകരിക്കണമെന്ന് മന്ത്രി

spot_img
spot_img

തിരുവനന്തപുരം: സെക്‌സ് ടൂറിസത്തില്‍ സ്‌പെയിനിന്റെ മാതൃക എടുത്തുപറഞ്ഞും മയക്കുമരുന്ന് ഉപയോഗം നിയമവിധേയമാകേണ്ടതിന്റെ ആവശ്യകതയിലും ഊന്നി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ സംഘടിപ്പിച്ച ‘സമം’ പദ്ധതിയുടെ ഉദ്ഘാടനവേദിയില്‍ വിദ്യാര്‍ഥികളുടെ മുന്നിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം.

സ്‌പെയിനില്‍ 2.56 ലക്ഷം മദ്യശാലകളുണ്ടായിട്ടും തിക്കും തിരക്കുമില്ലെന്ന് പറഞ്ഞ മന്ത്രി, കേരളത്തില്‍ മദ്യശാല തുടങ്ങിയാല്‍ പ്രതിഷേധമാണെന്ന് വിമര്‍ശിച്ചു.

സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങി കുടിക്കും. സ്‌പെയിനിലെ ടൂറിസത്തില്‍ മുഖ്യം സെക്‌സ് ടൂറിസമാണ്. ഇവിടെ സെക്‌സ് എന്ന് പറഞ്ഞാല്‍ തന്നെ പൊട്ടിത്തെറിയാണ്.

സ്‌പെയിനില്‍ ചെറുപ്പക്കാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോള്‍ ആവശ്യമുള്ളവര്‍ക്ക് കഞ്ചാവ് ചെടി വളര്‍ത്താന്‍ അനുമതി നല്‍കി. അതോടെ ഉപയോഗം നിലച്ചു.

നിയന്ത്രിക്കുന്നതും മറച്ചുവെക്കുന്നതുമാണ് അപകടമെന്ന് മനസ്സിലായതോടെ എല്ലാം തുറന്നുകൊടുത്ത രാജ്യമാണ് അവര്‍. ഇവിടെ നമ്മള്‍ എല്ലാം മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments