Tuesday, September 27, 2022

HomeMain Storyപ്രണയപ്പക വീണ്ടും; പാലാ സെന്റ് തോമസ് കോളജില്‍ പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

പ്രണയപ്പക വീണ്ടും; പാലാ സെന്റ് തോമസ് കോളജില്‍ പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

spot_img
spot_img

കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു. വൈക്കം തലയോലപറമ്പ് സ്വദേശിനി നിഥിന മോളാണ് (22) കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് കൊടുംക്രൂരത ചെയ്തത്.

ഫുഡ് ടെക്‌നോളജി ബിരുദ വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ട നിതിനയും കൊലപാതകി അഭിഷേകും. കൊലപാതകത്തിന് പിറകിലെ കാരണം വ്യക്തമല്ല. പ്രണയനൈരാശ്യമാണ് കൊടും ക്രൂരതയുടെ കാരണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

പരീക്ഷ കഴിഞ്ഞ് കാമ്പസിലിരിക്കുമ്പോഴാണ് സംഭവം. അഭിഷേകും നിതിനയും ഒറ്റക്ക് സംസാരിച്ചു നില്‍ക്കുന്നത് മറ്റുള്ള കുട്ടികള്‍ കണ്ടിരുന്നു. പെണ്‍കുട്ടി നിലത്തുവീണുകിടക്കുന്നത് കണ്ടാണ് മറ്റുള്ളവര്‍ വന്നു നോക്കുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും പത്തുമിനിറ്റിനകം തന്നെ മരണം സംഭവിക്കുകയായിരുന്നു.

ചെറിയ കത്തികൊണ്ടാണ് കഴുത്തറുത്തത്. കാമ്പസിലേക്ക് കത്തി കൊണ്ടുവരേണ്ട സാഹചര്യമില്ലാത്തതിനാല്‍ കരുതികൂട്ടി കത്തിയുമായെത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. അഭിഷേകിനെ പാലാ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട നിഥിനമോളും കൊലയാളി അഭിഷേക് ബൈജുവും തമ്മില്‍ വഴക്കിട്ടെന്ന് സുരക്ഷാ ജീവനക്കാരന്‍. ബഹളം കേട്ട് അങ്ങോട്ട് പോകുമ്പോള്‍ പെണ്‍കുട്ടിയെ കഴുത്തിന് പിടിച്ച് നിലത്തിരുത്തുന്നത് കണ്ടു. താന്‍ അടുത്തെത്തുമ്പോഴുക്ക് പെണ്‍കുട്ടിയുടെ കഴുത്തില്‍ നന്ന് രക്തം ചീറ്റുന്നത് കണ്ടെന്നും സുരക്ഷ ജീവനക്കാരന്‍ പറഞ്ഞു.

‘ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുന്നത് ദൂരെ നിന്ന് ഞാന്‍ കണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ യുവാവ് പിടിച്ചുതള്ളി. ശേഷം പെണ്‍കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് കിടത്തി. പിന്നീട് കണ്ടത് ചോര ചീറ്റുന്നതാണ്. കത്തി താഴെയിട്ട് പയ്യന്‍ കൈ തുടച്ച് പരിസരത്തെ കസേരയില്‍ കയറി ഇരുന്നു. ഉടന്‍ തന്നെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുപറയുകയും അവരെത്തുകയും പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഈ സമയങ്ങളിലെല്ലാം ഒരു കൂസലുമില്ലാതെയാണ് പ്രതി ഇരുന്നത്’- സെക്യുരിറ്റി പറഞ്ഞു.

അഭിഷേക് ബൈജുവും നിഥിനമോളും അവസാന വര്‍ഷ ബിവിഒസി വിദ്യാര്‍ഥികളാണ്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. കുറച്ചു ദിവസമായി നിഥിന അകല്‍ച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഇന്ന് പരീക്ഷയ്ക്ക് വേണ്ടി കോളജില്‍ എത്തിയതായിരുന്നു ഇരുവരും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പരീക്ഷ. എന്നാല്‍ ഇരുവരും 11 മണിയോടെ പുറത്തിറങ്ങുകയായിരുന്നു. ആദ്യം പുറത്തിറങ്ങിയത് അഭിഷേകാണ്. പ്രണയപ്പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments