Thursday, April 18, 2024

HomeMain Storyകോവിഡ്: ചൈന നല്‍കിയ വിവരങ്ങള്‍ അപര്യാപ്തം; ലോകാരോഗ്യ സംഘടന പുതിയ അന്വേഷണത്തിന്

കോവിഡ്: ചൈന നല്‍കിയ വിവരങ്ങള്‍ അപര്യാപ്തം; ലോകാരോഗ്യ സംഘടന പുതിയ അന്വേഷണത്തിന്

spot_img
spot_img

കോവിഡിന് കാരണമായ കൊറോണ വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച അന്വേഷണം പുനരുജ്ജീവിപ്പിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. കോവിഡുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്നതിന് 20 ശാസ്ത്രജ്ഞരടങ്ങിയ പുതിയ സംഘത്തെ ലോകാരോഗ്യ സംഘടന നിയോഗിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ വൈറസിന്‍റെ പ്രഭാവത്തെ കുറിച്ചുള്ള പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരമേകാന്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ നല്‍കിയ വിവരങ്ങള്‍ അപര്യാപ്തമാണെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് പുതിയ തെളിവുകള്‍ തേടി പുതിയ അന്വേഷണ സംഘം രൂപീകരിച്ചത്. ലബോറട്ടറി സുരക്ഷ, ജൈവ സുരക്ഷ തുടങ്ങിയവയിലെ വിദഗ്ധരും ജനിതക വിദഗ്ധരും പുതിയ ശാസ്ത്രജ്ഞ സംഘത്തിലുണ്ട്.

വൈറസ് ചൈനയിലെ ലാബില്‍ പിറവി കൊണ്ടതാണെന്ന ചില രാജ്യങ്ങളുടെ ആരോപണങ്ങളില്‍ വ്യക്തത തേടാന്‍ സംഘം ശ്രമിക്കും. ഭാവിയില്‍ ഉണ്ടായേക്കാവുന്ന വൈറസ് അപകട സാധ്യതകളും മനുഷ്യന്‍റെ പെരുമാറ്റവുമായി ഇവയ്ക്കുള്ള ബന്ധവുമെല്ലാം അന്വേഷണ സംഘത്തിന്‍റെ പരിധിയിലുള്ള വിഷയങ്ങളാണ്.

കൊറോണ വൈറസ് പ്രഭാവത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ 2021 മെയ് 26ന് ഒരു ഇന്‍റലിജന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ കൃത്യമായ ഒരു വിശദീകരണത്തിലേക്ക് എത്താന്‍ ഈ സംഘത്തിനും സാധിച്ചില്ല.

വൈറസിന്‍റെ ആരംഭം ഏതെങ്കിലും ലാബില്‍ നിന്നാണോ അതോ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നതാണോ എന്ന കാര്യത്തില്‍ ഭിന്ന അഭിപ്രായമാണ് യുഎസ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്കും ഉള്ളത്. എന്നാല്‍ ട്രംപ് ഭരണകൂടം കോവിഡ് ചൈന നിര്‍മ്മിച്ച ജൈവായുധമാണെന്ന ആരോപണം ഉന്നയിച്ചിരുന്നു.

അമേരിക്കയിലെ പുതിയ അന്വേഷണ സംഘം എന്തായാലും അതിനുള്ള സാധ്യത തള്ളിക്കളഞ്ഞു. ജനിതക എന്‍ജിനീയറിങ്ങിലൂടെ നിര്‍മ്മിച്ചെടുത്ത ഒന്നല്ല കൊറോണ വൈറസ് എന്ന അഭിപ്രായത്തിലേക്കാണ് എഫ്ബിഐ, സിഐഎ ഉള്‍പ്പെടെയുള്ള ഇന്‍റലിജന്‍സ് വൃത്തങ്ങളും ഒടുവില്‍ എത്തിച്ചേര്‍ന്നത്.

ലോകാരോഗ്യ സംഘടനയുടെ പുതിയ ശാസ്ത്രജ്ഞ സംഘം ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് ലോകം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments