Friday, April 19, 2024

HomeMain Storyലൈഫ് ഇന്‍ഷുറന്‍സ് മുന്‍കൂര്‍ നിര്‍ദ്ദേശങ്ങളും വില്‍പത്രവും

ലൈഫ് ഇന്‍ഷുറന്‍സ് മുന്‍കൂര്‍ നിര്‍ദ്ദേശങ്ങളും വില്‍പത്രവും

spot_img
spot_img

രാജേഷ് വര്‍ഗീസ്, ചെയര്‍മാന്‍ നേര്‍കാഴ്ച
Owner and Agent RVS Insurance Group

നാം ഇല്ലാതെ വരുന്ന സമയത്തെ മുന്‍കൂട്ടി കണ്ട് കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ആസൂത്രണം ചെയ്യുക എന്നത് ഒട്ടും സന്തോഷകരമായ കാര്യമല്ല. എങ്കിലും നിങ്ങളുടെ ആസ്തികളെ വിഭജിച്ച് കുടുംബത്തിന്റെയും, പ്രിയപ്പെട്ടവരുടെയും, നമ്മെ ആശ്രയിച്ച് ജീവിക്കുന്ന മറ്റ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ടത് വളരെ പ്രാധാന്യമുള്ള വസ്തുതയാണ്.

നിങ്ങളുടെ ഭൂസ്വത്തിനെക്കുറിച്ചുള്ള പ്ലാനിംഗിന്റെ ഒരു പ്രധാന ഭാഗമാണ് ലൈഫ് ഇന്‍ഷുറന്‍സ്. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം സംരക്ഷിക്കുന്നതിനും, ഭൂസ്വത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ കൃത്യമായി പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും എന്തൊക്കെ കാര്യങ്ങളാണ് അറിഞ്ഞിരിക്കേണ്ടതെന്ന് നോക്കാം.

അടിസ്ഥാനപരമായി, നിങ്ങളുടെ ഭൂസ്വത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കുമ്പോള്‍ പരിഗണിക്കേണ്ട മൂന്ന് മേഖലകളുണ്ട്: ലൈഫ് ഇന്‍ഷുറന്‍സ്, മുന്‍കൂര്‍ നിര്‍ദ്ദേശങ്ങള്‍, ഒരു വില്‍പത്രം. ഭൂസ്വത്ത് ആസൂത്രണത്തിന്റെ സുപ്രധാനവും അനിവാര്യവുമായ മേഖലകള്‍ ഇവയിലൂടെ നിറവേറ്റപ്പെടുന്നതോടൊപ്പം നിങ്ങളുടെ കാലശേഷം കുടുംബത്തിനു പരിരക്ഷ ഒരുക്കപ്പെടുകയും ചെയ്യുന്നു.

ലൈഫ് ഇന്‍ഷുറന്‍സ്

നിങ്ങള്‍ക്ക് ജീവിതപങ്കാളിയോ കുട്ടികളോ ഉണ്ടെങ്കില്‍, നിങ്ങളുടെ പ്രായം എത്രയാണെങ്കിലും ലൈഫ് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ ജീവിതത്തിലുടനീളം മാറ്റങ്ങള്‍ക്ക് വിധേയമായേക്കാം.

എന്നാല്‍ ഭൂസ്വത്തുമായി ബന്ധപ്പെട്ട ആസൂത്രണങ്ങള്‍ നടത്തുമ്പോള്‍ നിങ്ങള്‍ എടുക്കേണ്ട ആദ്യത്തെ സുപ്രധാന തീരുമാനമായിരിക്കണം ഇന്‍ഷുറന്‍സ് എന്നത്. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി കരസ്ഥമാക്കുക എന്നത് നല്ല ആശയമാണ്.

കുറഞ്ഞ പ്രീമിയത്തിന് നിങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കും. നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ ടേം ലൈഫ് ഇന്‍ഷുറന്‍സാണ് മെച്ചം. ഏറ്റവും കുറഞ്ഞ പ്രീമിയം അടച്ച് പരമാവധി പരിരക്ഷ ഉറപ്പാക്കാന്‍ ടേം ഇന്‍ഷുറന്‍സ് കൊണ്ട് കഴിയും. പ്രായമാകുന്തോറും അല്ലെങ്കില്‍ നിങ്ങളുടെ നിക്ഷേപത്തിനു അധിക മൂല്യം ആവശ്യമായി വരുന്ന അവസരങ്ങളില്‍ പെര്‍മനെന്റ് ലൈഫ് ഇന്‍ഷുറന്‍സാണ് കൂടുതല്‍ അനുയോജ്യം.

മുന്‍കൂര്‍ നിര്‍ദ്ദേശങ്ങള്‍

അനാരോഗ്യമോ മറ്റെന്തെങ്കിലും കാരണങ്ങള്‍ നിമിത്തമോ നിങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കുവാന്‍ കഴിവില്ലാതെ വരുന്ന ഒരു സമയത്ത് തീരുമാനമെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളോ, പ്രവര്‍ത്തന പദ്ധതികളോ അനന്തരാവകാശികള്‍ക്ക് കൈമാറുന്നതിനെയാണ്, മുന്‍കൂര്‍ നിര്‍ദ്ദേശങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കിടപ്പിലാകുമ്പോള്‍ നിങ്ങളുടെ ആരോഗ്യ പരിരക്ഷ, സാമ്പത്തിക കാര്യങ്ങള്‍, മരണാനന്തരം നിങ്ങളുടെ ഭൂസ്വത്ത് എന്ത് ചെയ്യണം, തുടങ്ങിയ തീരുമാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ തീരുമാനങ്ങള്‍ വ്യക്തമായി എഴുതി തയ്യാറാക്കുകയും മുന്‍കൂട്ടി അറിയിക്കുകയും ചെയ്യുന്നത് വഴി അവര്‍ നിങ്ങളെ മാന്യമായി പരിപാലിക്കുമെന്ന് ഉറപ്പുവരുത്തുക മാത്രമല്ല, അധിക സമ്മര്‍ദ്ദമില്ലാതെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങളുടെ പരിചരണം ഏറ്റെടുക്കുവാനും കഴിയും.

വില്‍പത്രം

ഒരു വില്‍പത്രം എഴുതി തയ്യാറാക്കുന്നത് മൂലം നിങ്ങളുടെ വസ്തുവകകളും സ്വത്തുക്കളും സംരക്ഷിക്കപ്പെടുമെന്ന് മാത്രമല്ല, മരണാനന്തരം നിങ്ങള്‍ ആഗ്രഹിച്ചത് പോലെ തന്നെ അവ വിഭജിക്കപ്പെടുമെന്നും ഉറപ്പിക്കാം. നിങ്ങളുടെ ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ നിറവേറ്റപ്പെട്ടോ എന്ന് നിരീക്ഷിക്കാന്‍ വിശ്വസ്തനായ ഒരു എക്‌സിക്യൂട്ടീവിനെ നിയമിക്കുന്നതും നല്ലതാണ്.

നിങ്ങളുടെ കുട്ടികളെ ആര് പരിപാലിക്കണം, നിങ്ങളെ എങ്ങനെ അടക്കം ചെയ്യണം തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. നിങ്ങള്‍ ഒരു അപകടത്തില്‍പെട്ട്, സംസാര ശേഷി നഷ്ടപ്പെട്ടു പോയാലും നിങ്ങളുടെ പരിചരണത്തെകുറിച്ചും ഭൂസ്വത്തി നെക്കുറിച്ചും മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട വില്‍ പത്രം ഉണ്ടെങ്കില്‍ ഭാവി സുരക്ഷിതമായിരിക്കും.

നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷക്കായിരിക്കണം എല്ലായ്‌പ്പോഴും മുന്‍ഗണന. ഭൂസ്വത്ത് വിഭജനത്തെകുറിച്ച് ചിന്തിക്കുന്നത് അത്ര സുഖകരമായ കാര്യമല്ല. എന്നാല്‍ നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയും, മറ്റു കാര്യങ്ങള്‍ ക്രമത്തിലാണെന്നും ഉറപ്പാക്കുന്നത് വഴി ഏറ്റവും മോശമായ സാഹചര്യത്തെ പോലും നേരിടാനുള്ള കരുത്തും മനസമാധാനവും നിങ്ങള്‍ക്ക് ലഭിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments