Saturday, June 14, 2025

HomeMain Storyആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ഏഴു പേര്‍ അറസ്റ്റില്‍

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ഏഴു പേര്‍ അറസ്റ്റില്‍

spot_img
spot_img

മുംബൈ :ആഡംബര കപ്പലില്‍നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ പരിശോധനയിലാണ് ആര്യനുള്‍പ്പെടെ ഏഴു പേര്‍ പിടിയിലായത്.

മുംബൈ തീരത്തെ പാര്‍ട്ടിക്കിടയിലാണ് സംഘത്തെ കസ്റ്റഡിയില്‍ എടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.

കപ്പലില്‍നിന്ന് കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തെന്ന് എന്‍സിബി അറിയിച്ചു. രണ്ടാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത കോര്‍ഡില ക്രൂസ് എന്ന ആഡംബര കപ്പലിലാണ് എന്‍സിബി പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നെന്ന് സമീര്‍ വാങ്കഡെ അറിയിച്ചു.

മുംബൈ തീരത്തുനിന്ന് നടുക്കടലില്‍ എത്തിയപ്പോഴാണ് പാര്‍ട്ടി ആരംഭിച്ചത്. തുടര്‍ന്ന് കപ്പലില്‍ ഉണ്ടായിരുന്ന എന്‍സിബി ഉദ്യോഗസ്ഥര്‍ പാര്‍ട്ടിക്കിടെ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചവരെ അറസ്റ്റു ചെയ്തു.

7 മണിക്കൂറോളമാണ് പരിശോധന നീണ്ടത്. നിരവധി മുറികള്‍ പരിശോധിച്ചെങ്കിലുും ഇനിയും കൂടുതല്‍ പരിശോധന നടത്താനുണ്ടെന്നാണു വിവരം. പരിശോധനയ്ക്കു ശേഷം കപ്പല്‍ മുംബൈ രാജ്യാന്തര ടെര്‍മിനലില്‍ എത്തും. പിടിയിലായവര്‍ക്കെതിരെ നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോതെറാപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം കേസെടുത്തു കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെയാണ് കപ്പലില്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. സംഗീത പരിപാടി എന്ന നിലയിലാണ് സംഘടിപ്പിച്ചത്. നൂറോളം ടിക്കറ്റ് വിറ്റുപോയി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ചേര്‍ന്ന് ഫാഷന്‍ ടിവിയാണ് പരിപാടി ആസൂത്രണം ചെയ്തതെന്നാണ് വിവരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments