Friday, March 29, 2024

HomeMain Storyനവംബര്‍ ഇടക്കാല തിരഞ്ഞെടുപ്പ്; ജോര്‍ജിയായില്‍ ഏര്‍ലി വോട്ടിങ്ങില്‍ റെക്കോര്‍ഡ് പോളിങ്

നവംബര്‍ ഇടക്കാല തിരഞ്ഞെടുപ്പ്; ജോര്‍ജിയായില്‍ ഏര്‍ലി വോട്ടിങ്ങില്‍ റെക്കോര്‍ഡ് പോളിങ്

spot_img
spot_img

പി.പി ചെറിയാന്‍

ജോര്‍ജിയ: നവംബര്‍ 8ന് നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ആഴ്ചകളോളം ബാക്കി നില്‍ക്കെ ജോര്‍ജിയ സംസ്ഥാനത്ത് ഏര്‍ളി വോട്ടിങ് ആരംഭിച്ചു. ഏര്‍ലി വോട്ടിങ് മൂന്നു ദിവസം പിന്നിട്ടപ്പോള്‍ 2020 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രേഖപ്പെട്ട ഏര്‍ലി വോട്ടിങ്ങിനേക്കാള്‍ റെക്കോര്‍ഡ് നമ്പറാണ് ഇതിനകം തന്നെ വോട്ടുകള്‍ രേഖപ്പെടുത്തി കഴിഞ്ഞത്.

ജോര്‍ജിയാ സംസ്ഥാനത്ത് നടക്കുന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കുന്നുവോ അതനുസരിച്ചാണ് വാഷിംഗ്ടണ്‍ സെനറ്റ് അതു നിയന്ത്രിക്കും എന്നു സാധാരണ തീരുമാനിക്കുന്നത്. നിലവിലുള്ള സെനറ്റ് അംഗം റാഫേല്‍ (ഡമോക്രാറ്റ്) റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മാര്‍ക്കറുമായിട്ടാണ് ഏറ്റുമുട്ടുന്നത്.

291700 പേരാണ് മൂന്നാം ദിവസമായതോടെ സംസ്ഥാനത്തു ഏര്‍ലി വോട്ടിംഗ് ചെയ്തത്.2018 ല്‍ ഇതേ സമയം 147289 പേരാണ് വോട്ടു രേഖപ്പെടുത്തിയത്.പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തിച്ചേരുന്ന വോട്ടര്‍മാര്‍ക്ക് എത്രയും വേഗം വോട്ടു ചെയ്തു മടങ്ങുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി ഓഫിസ് അറിയിച്ചു.

ജോര്‍ജിയായിലെ സെനറ്റര്‍, ഗവര്‍ണര്‍ തിരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലവിലുള്ള ഗവര്‍ണര്‍ ബ്രയാന്‍ കെംപ് തന്റെ സ്ഥാനം നിലനിര്‍ത്താന്‍ സര്‍വ്വ അറിവുകളും പയറ്റുമ്പോള്‍ വോട്ടിംഗ് റൈറ്റ് ആക്റ്റിവിസ്റ്റ് സ്റ്റേയ്ഡി അബ്രഹാമാണ് എതിരാളി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്റ്റേയ്ഡിയുടെ വിജയം ഉറപ്പിക്കുന്നതിന് ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണ രംഗത്തുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments