Friday, March 29, 2024

HomeMain Storyമരുമകളെ നഗ്‌നപൂജയ്ക്ക് പ്രേരിപ്പിച്ച സംഭവം: ഭര്‍തൃമാതാവ് അറസ്റ്റില്‍

മരുമകളെ നഗ്‌നപൂജയ്ക്ക് പ്രേരിപ്പിച്ച സംഭവം: ഭര്‍തൃമാതാവ് അറസ്റ്റില്‍

spot_img
spot_img

കൊല്ലം: മന്ത്രവാദത്തിന്റെ പേരില്‍ നഗ്‌നപൂജയ്ക്കു പ്രേരിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ചടയമംഗലം നെട്ടേത്തറ ശ്രുതി ഭവനില്‍ ഷാലു സത്യബാബുവും (36) മന്ത്രവാദിയും ഉള്‍പ്പെടെ 4 പേര്‍ ഒളിവില്‍. ഭര്‍തൃമാതാവ് ലൈഷയാണു (60) പിടിയിലായത്.

മന്ത്രവാദി നിലമേല്‍ ചേറാട്ടുകുഴി സ്വദേശി കുരിയോട് നെട്ടേത്തറയില്‍ താമസിക്കുന്ന അബ്ദുല്‍ ജബ്ബാര്‍ (43), ഇയാളുടെ സുഹൃത്ത് സിദ്ദിഖ്, ഷാലു സത്യബാബുവിന്റെ സഹോദരി ശ്രുതി എന്നിവരാണ് ഒളിവില്‍പോയത്.

2017 ഫെബ്രുവരിയിലാണു കേസിനാസ്പദമായ സംഭവം നടന്നതെന്നു യുവതി പറയുന്നു. 2016 ഡിസംബര്‍ 9നാണു യുവതിയെ ഷാലു വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ കാലത്തു വീട്ടില്‍ അപരിചിതര്‍ വന്നുപോയിരുന്നതു യുവതി ചോദ്യംചെയ്തിരുന്നു. ഇതിനിടെ ഏര്‍വാടിയിലുള്ള ഒരു വീട്ടില്‍ വച്ചു പ്രേതബാധയുണ്ടെന്നു പറഞ്ഞു പൂജ നടത്തിയെന്നും അതിനിടെ തന്നെ വിവസ്ത്രയാക്കാന്‍ ശ്രമം നടന്നെന്നുമാണു യുവതിയുടെ പരാതി.

പിന്നീടു ഭര്‍ത്താവുമായി പിണങ്ങി യുവതി ആറ്റിങ്ങലിലെ സ്വന്തം വീട്ടിലേക്കു പോയി. വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയിലും ആറ്റിങ്ങല്‍ പൊലീസിലും പരാതി നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണം നടത്തിയില്ല. കഴിഞ്ഞ ദിവസമാണു ചടയമംഗലം പൊലീസ് കേസെടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments