Friday, March 29, 2024

HomeMain Storyബ്രിട്ടന്റെ പ്രധാനമന്ത്രിയാകാന്‍ ഋഷി സുനക്; 157 എംപിമാരുടെ പിന്തുണ

ബ്രിട്ടന്റെ പ്രധാനമന്ത്രിയാകാന്‍ ഋഷി സുനക്; 157 എംപിമാരുടെ പിന്തുണ

spot_img
spot_img

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണില്‍ പ്രധാനമന്ത്രിയാകും. തിരഞ്ഞെടുപ്പില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിയും ചാന്‍സിലറുമായ ബോറിസ് ജോണ്‍സണ്‍ പിന്മാറുകയും 157 എംപിമാരുടെ പിന്തുണ ഋഷിക്ക് ലഭിക്കുകയും ചെയ്തതോടെയാണ് ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ചത്.

മുന്‍ പ്രധാനമന്ത്രി ബോറിസിന് 57 എംപിമാരുടെ പിന്തുണ മാത്രമാണ് നേടാനായത്. ഇതോടെ അദ്ദേഹം തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയായിരുന്നു.

ബോറിസ് പ്രധാനമന്ത്രിയായിരുന്ന മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ഋഷി സുനക്. 42-കാരനായ ഋഷി തിങ്കളാഴ്ച തന്നെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. ഇത് നടപ്പിലാകുന്നതോടെ യുകെയില്‍ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ആദ്യ ഇന്ത്യക്കാരനാകും ഋഷി സുനക്.

അതേസമയം വരാനിരിക്കുന്ന 2024 പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിജയം കൈവരിക്കാനും താന്‍ തയ്യാറാണെന്ന് യുകെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments