Saturday, December 3, 2022

HomeMain Storyഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് 60 ലേറെ മരണം

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് 60 ലേറെ മരണം

spot_img
spot_img

ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന അപകടത്തില്‍ മരണം 60ലേറെയായി. അപകടസ്ഥലത്തെത്തിയ പഞ്ചായത്ത് മന്ത്രി ബ്രിജേഷ് മെർജയാണ് ഇക്കാര്യം അറിയിച്ചത്. പുഴയിൽ വീണ് നൂറിലേറെ പേരെ കാണാതായിട്ടുണ്ട്. വൈകിട്ട് 6.30ഓടെയാണ് മച്ചു നദിയ്ക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നത്.

അപകടം നടക്കുമ്പോൾ പാലത്തിൽ 500ഓളം ആളുകളുണ്ടായിരുന്നു എന്നാണ് നാട്ടുകാർ നൽകിയ വിവരം. ഇന്ന് ചത്പൂജ ദിനം കൂടിയാണ്. അതുകൊണ്ടു തന്നെ പ്രദേശങ്ങൾ സന്ദർശിക്കാനും മറ്റും ഏറെ ആളുകളെത്തിയിരുന്നു. പ്രദേശത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് പാലം.

60 പേരുടെ മരണം ഇതിനകം തന്നെ ആ സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നൂറിലേറെ പേർ ഇപ്പോഴും തകർന്ന പാലത്തിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടപ്പുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ദുരന്തമുണ്ടായി പതിനഞ്ച് മിനിറ്റിനകം തന്നെ പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങൾ ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്.

അപകട സമയം ഛാത്ത് പൂജ ആവശ്യാർഥം നിരവധി പേർ പാലത്തിലുണ്ടായിരുന്നു. 40 പേരെ രക്ഷപ്പെടുത്തി. തകര്‍ന്ന പാലത്തില്‍ തൂങ്ങിക്കിടന്ന പത്തോളം പേരെയും രക്ഷപ്പെടുത്തിയെന്ന് ഗുജറാത്ത് ഡി ജി പി ആശിഷ് ഭാട്ടിയ അറിയിച്ചു. അപകടം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ സംസ്ഥാന സർക്കാർ നിയമിച്ചിട്ടുണ്ട്.

മോര്‍ബിയില്‍ മാച്ചു നദിക്ക് കുറുകെയുള്ള നൂറ് വർഷം പഴക്കമുള്ള പാലമാണ് തകര്‍ന്നത്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ബ്രിട്ടീഷ് കാലത്ത് നിർമിച്ച പാലം, അറ്റകുറ്റപ്പണികള്‍ നടത്തി നാല് ദിവസം മുമ്പാണ് തുറന്നുകൊടുത്തത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments