Thursday, December 1, 2022

HomeMain Storyആര്‍.എസ്.പി നേതാവ് പ്രൊഫ: ടി.ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു

ആര്‍.എസ്.പി നേതാവ് പ്രൊഫ: ടി.ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു

spot_img
spot_img

തിരുവനന്തപുരം: മുതിര്‍ന്ന ആര്‍.എസ്.പി നേതാവ് ടി.ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. 2008 മുതല്‍ 2018 വരെ ആര്‍ എസ് പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു.

ഇക്കാലയളവില്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ കാലത്ത് ഇടത്-യു.പി.എ ഏകോപന സമിതിയില്‍ നിര്‍ണ്ണായ പങ്കുവഹിച്ചു. യു പി എയ്ക്കുള്ള ഇടത് പിന്തുണ പിന്‍വലിക്കാന്‍ കാരണായ ആണവക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൂടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധേയനായി. സംഘടന തലത്തില്‍ ഉയര്‍ന്ന് നില്‍ക്കുമ്പോഴും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് വിജയിക്കാന്‍ സാധിച്ചില്ല.

2009 ല്‍ ടി.ജെ ചന്ദ്രചൂഡന് എല്‍.ഡി.എഫില്‍ നിന്നും രാജ്യസഭ സീറ്റ് ഓഫറുണ്ടായിരുന്നെങ്കിലും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാല്‍ അത് നിഷേധിക്കപ്പെട്ടു. പിന്നീട് 2014 ല്‍ അതേ എല്‍ഡിഎഫില്‍ നിന്നും ആര്‍.എസ്.പി മുന്നണി വിട്ടുപോവുമ്പോഴും നിര്‍ണ്ണായകമായത് ചന്ദ്രചൂഡന്റെ നിലപാടായിരുന്നു. മുന്നണി വിട്ടെങ്കിലും സി.പി.എം നേതാക്കളോട് ഉള്‍പ്പടെ അടുത്ത ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു.

1962 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എം.എ ബിരുദം കരസ്ഥമാക്കിയ ചന്ദ്രചൂഡന്‍ വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ ആര്‍എസ്പി വിദ്യാര്‍ത്ഥി വിഭാഗത്തില്‍ സജീവമായിരുന്നു. പിന്നീട് കൗമുദി വാരികയില്‍ മാധ്യമപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. 1969ലാണ് കോളേജില്‍ ലക്ചററായും അദ്ദേഹം ജോലി ചെയ്തു. 1975-ല്‍ ചന്ദ്രചൂഡന്‍ ആര്‍ എസ് പിയുടെ കേരള സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗമായ അദ്ദേഹം 1982 ലാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്നത്.

തിരുവനന്തപുരം വെസ്റ്റില്‍ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1987 ലെ തിരഞ്ഞെടുപ്പിലും ഇതേ സീറ്റില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. 1990ല്‍ ചന്ദ്രചൂഢനെ ആര്‍.എസ്.പിയുടെ കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി.

1999-ല്‍ പാര്‍ട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായി. 2006 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്യനാട് മണ്ഡലത്തില്‍ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments