Thursday, June 12, 2025

HomeMain Storyചിക്കാഗോയില്‍വെച്ച് നടത്തപ്പെട്ട ഇന്റര്‍നാഷണല്‍ ക്‌നാനായ യൂത്ത് മീറ്റ് (ക്‌നാനായം-2023) വിജയകരമായി സമാപിച്ചു

ചിക്കാഗോയില്‍വെച്ച് നടത്തപ്പെട്ട ഇന്റര്‍നാഷണല്‍ ക്‌നാനായ യൂത്ത് മീറ്റ് (ക്‌നാനായം-2023) വിജയകരമായി സമാപിച്ചു

spot_img
spot_img

ചിക്കാഗോ: കെ.സി.സി.എന്‍.എ (KCCNA) യുടെ പോഷക സംഘടനയായ ക്‌നാനായ കാത്തലിക് യുവജനവേദി ഓഫ് നോര്‍ത്ത് അമേരിക്ക (KCYNA) യുടെ ആഭിമുഖ്യത്തില്‍ ചിക്കാഗോയില്‍വെച്ച് നടത്തപ്പെട്ട ഇന്റര്‍നാഷണല്‍ ക്‌നാനായ യൂത്ത് മീറ്റ് വിജയകരമായി സമാപിച്ചു. ക്‌നാനായം-2023 എന്ന പേരില്‍ സംഘടിപ്പിച്ച ഈ യുവജനസംഗമം സെപ്റ്റംബര്‍ 29, 30 ഒക്ടോബര്‍ ഒന്ന് തീയതികളില്‍ ഷാംബര്‍ഗിലുള്ള ഹയറ്റ് റീജന്‍സി ഹോട്ടലില്‍വെച്ചാണ് നടത്തപ്പെട്ടത്. സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച വൈകിട്ട് കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട് യുവജന സംഗമം ഉത്ഘാടനം ചെയ്തു.

നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, വിദേശത്തു നിന്നുമായി 250-ഓളം ക്‌നാനായ യുവജനങ്ങള്‍ ഈ സംഗമത്തില്‍ പങ്കുചേര്‍ന്നു . ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KCCNA)പോഷക വിഭാഗമായി പുതിയതായി രൂപീകരിക്കപ്പെട്ട യുവജനവേദിയുടെ ദേശീയ സംഘടനയാണ് KCYNA. കേരളത്തില്‍ ജനിച്ചുവളര്‍ന്ന്, അമേരിക്കയിലേക്ക് കുടിയേറിയ ക്‌നാനായ യുവജനങ്ങളുടെ കൂട്ടായ്മയാണ് യുവജനവേദി. കെ.സി.വൈ.എന്‍.എ (KCYNA) പ്രസിഡണ്ട് ആല്‍ബിന്‍ പുലിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി ക്‌നാനായം-2023 – യുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ഒക്ടോബര്‍ ഒന്നിന് ഞായറാഴ്ച രാവിലെ ഫാ.ലിജോ കൊച്ചുപറമ്പില്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എം.എല്‍.എ ഉത്ഘാടനം ചെയ്തു.

പ്രസിഡന്റ് ആല്‍ബിന്‍ പുലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു .മുന്‍ യുവജനക്ഷേമ മന്ത്രി പന്തളം സുധാകരന്‍, കെ.സി.സി.എന്‍.എ പ്രസിഡണ്ട് ഷാജി എടാട്ട്, ഫാ.ലിജോ കൊച്ചുപറമ്പില്‍, ചിക്കാഗോ കെ സി എസ് പ്രസിഡന്റ് ജെയിന്‍ മാക്കീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്‌നാനായ സമുദായത്തിന്റെ കൂട്ടായ്മയും, ഐക്യവും, തനിമയും പ്രശംസനീയമാണെന്നു രമേശ് ചെന്നിത്തല പ്രസ്താവിച്ചു. കോട്ടയം പാര്‍ലമെന്റ് അംഗമായി 15 വര്‍ഷക്കാലം പ്രവര്‍ത്തിച്ചിട്ടുള്ള തനിക്ക് ക്‌നാനായ സമുദായ അംഗങ്ങളുമായും കുന്നശ്ശേരി പിതാവുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുവാന്‍ കഴിഞ്ഞ കാര്യം രമേശ് ചെന്നിത്തല അനുസ്മരിച്ചു.

കെ.സി.സി.എന്‍.എ പ്രസിഡണ്ട് ഷാജി എടാട്ടിന്റെ നേതൃത്വത്തില്‍ ജിപ്‌സണ്‍ പുറയംപള്ളില്‍, ജോബിന്‍ കക്കാട്ടില്‍,ചിക്കാഗോ ആര്‍.വി.പി. സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, കൂടാതെ ചിക്കാഗോ കെ.സി.എസ്. പ്രസിഡണ്ട് ജെയിന്‍ മാക്കീലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടങ്ങിയവര്‍ യുവജന സംഗമത്തിന് ശക്തമായ പിന്തുണ നല്‍കി.

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, കള്‍ച്ചറല്‍ പ്രോഗ്രാം, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്, വിവിധ യൂണിറ്റുകള്‍ തമ്മിലുള്ള ബാറ്റില്‍ ഓഫ് സിറ്റീസ്, ഡി.ജെ, തുടങ്ങിയ നിരവധി പ്രോഗ്രാമുകള്‍ അരങ്ങേറി. ആല്‍ബിന്‍ പുലിക്കുന്നേല്‍ (പ്രസിഡണ്ട്), ജോഷ്വാ വലിയപറമ്പില്‍ (വൈസ് പ്രസിഡണ്ട്), ദിയ കളപ്പുരയില്‍ (സെക്രട്ടറി), ഐറിന്‍ പതിയില്‍ (ജോയിന്റ് സെക്രട്ടറി), റെനീഷ് പാറപ്പുറത്ത് (ട്രഷറര്‍), അനീഷ് പുതുപ്പറമ്പില്‍ (ഡയറക്ടര്‍), സിമോണ പൂത്തുറയില്‍ (ഡയറക്ടര്‍) എന്നിവരാണ് യുവജന സംഗമത്തിന് നേതൃത്വം നല്‍കിയത്. ക്‌നാനായം- 2023 – യുടെ വിജയത്തിനായി നിരവധി സബ് കമ്മിറ്റികളും പ്രവര്‍ത്തിച്ചു. നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍, യുവജനവേദിയുടെ മുന്‍ ചിക്കാഗോ നേതാക്കളായ ടോണി പുല്ലാപ്പള്ളില്‍, അരുണ്‍ നെല്ലാമറ്റം, ജിബിറ്റ് കിഴക്കേക്കുറ്റ് ,അജോമോന്‍ പൂത്തുറയില്‍, റ്റിനു പറഞ്ഞാട്ട്, ചിക്കാഗോ യുണിറ്റ് പ്രസിഡന്റ് ടോം പുത്തന്പുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടങ്ങിയവര്‍ ക്‌നാനായം-2023 വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments