Friday, June 13, 2025

HomeMain Storyന്യൂജേഴ്‌സിയില്‍ ഭാര്യയെയും 2 മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

ന്യൂജേഴ്‌സിയില്‍ ഭാര്യയെയും 2 മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

spot_img
spot_img

ന്യൂജഴ്‌സി : ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിങ് (43), ഭാര്യ സൊണാല്‍ പരിഹര്‍ (42), പത്തു വയസ്സുള്ള മകന്‍, ആറു വയസ്സുള്ള മകള്‍ എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലയിന്‍സ്‌ബോറോയിലെ വീട്ടില്‍ അമേരിക്കന്‍ സമയം ബുധനാഴ്ച വൈകിട്ട് 4.30ന് ശേഷമാണ് സംഭവം.

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തേജ് ജീവനൊടുക്കിയതാണെന്നാണ് സംശയം. ഇവരുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ ബന്ധുവാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തേജും സൊണാലിയും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നുമാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഇരുവരും ഐടി ജോലിക്കാരാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments