Thursday, June 12, 2025

HomeMain Storyഎല്ലാ പ്രശ്‌നങ്ങളുടേയും പരിഹാരം ഗാന്ധിയന്‍ ചിന്തകളിലൂടെ മാറ്റിയെടുക്കാം: രമേഷ് ചെന്നിത്തല

എല്ലാ പ്രശ്‌നങ്ങളുടേയും പരിഹാരം ഗാന്ധിയന്‍ ചിന്തകളിലൂടെ മാറ്റിയെടുക്കാം: രമേഷ് ചെന്നിത്തല

spot_img
spot_img

സതീശന്‍ നായര്‍

ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രിയും, പ്രതിപക്ഷനേതാവും ഇപ്പോള്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയുടെ സ്ഥിരം ക്ഷണിതാവുമായ ശ്രീ.രമേഷ് ചെന്നിത്തല. ഗാന്ധിയന്‍ ആശയങ്ങള്‍ എല്ലാറ്റിനുമുള്ള പ്രശ്‌നപരിഹാരമാണെന്നും ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മതേതരത്വം നാനാജാതി മതസ്ഥരെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുവാനും, കൂടാതെ എല്ലാ മതങ്ങളും ഒരു പോലെ  കാണുവാന്‍ കഴിയുന്ന ഒരു ബൃഹത്തായ ആശയം ലോകത്തിനു നല്‍കിയ ഒരു രാജ്യമാണ് ഭാരതം എന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ഐ.ഓ.സി.ചിക്കാഗോ  പ്രസിഡന്റ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയന്‍ ആശയങ്ങള്‍ അടിയുറച്ചു വിശ്വസിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രസിഡന്റ് സന്തോഷ് നായര്‍ പറഞ്ഞു. തദവസരത്തില്‍ മുന്‍ മന്ത്രി പന്തളം സുധാകരനും സന്നിഹിതനായിരുന്നു. ആരു വിചാരിച്ചാലും ഗാന്ധിയന്‍ ചിന്തകളെ ഇല്ലാതാക്കുവാന്‍ സാധിക്കുകയില്ലെന്നും ലോകം മുഴുവന്‍ ആദരിക്കുന്ന ഒരു മഹാവ്യക്തിത്വമാണ് ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു.

തദവസരത്തില്‍ ശ്രീ.ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു ശ്രീ.സുരേന്ദ്രന്‍ ബ്രാഹ്‌മണ്യത്ത് മഠത്തില്‍ തന്ത്രിമുഖ്യന്‍ ബ്രഹ്‌മന്ത്രി ജ്യോതിവചസ്പതി ലാല്‍ പ്രസാദ് ഭട്ടതിരി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

കൂടാതെ ഐ.ഓ.സി. കേരളാ ചെയര്‍മാന്‍ തോമസ് മാത്യൂ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, ഐ.ഓ.സി. ചിക്കാഗോ മുന്‍ പ്രസിഡന്റ് പോള്‍ പറമ്പി, സണ്ണി വള്ളിക്കളം, ജോര്‍ജ് മാത്യു, പ്രവീണ്‍ തോമസ്, എബി റാന്നി, ബോബി, സണ്ണി സൈമണ്‍ മുണ്ടപ്ലാക്കല്‍ തുടങ്ങിയവരും സംസാരിച്ചു. അച്ചന്‍കുഞ്ഞ് ഏവര്‍ക്കും നന്ദിരേഖപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments