Friday, June 13, 2025

HomeMain Storyബലാത്സംഗത്തിനും മോഷണക്കുറ്റത്തിനും ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് 35 വർഷത്തിനുശേഷം നീതി

ബലാത്സംഗത്തിനും മോഷണക്കുറ്റത്തിനും ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് 35 വർഷത്തിനുശേഷം നീതി

spot_img
spot_img

പി.പി ചെറിയാൻ

ഒക്ലഹോമ സിറ്റി:ബലാത്സംഗത്തിനും മോഷണക്കുറ്റത്തിനും ശിക്ഷിക്കപ്പെട്ട ഒക്ലഹോമയിൽ നിന്നുള്ള വ്യക്തിക്ക് 35 വർഷത്തിനുശേഷം നീതി ലഭിച്ചു.1987-ലെ ബലാത്സംഗത്തിനും മോഷണത്തിനും 30 വർഷം ജയിലിൽ കിടന്ന പെറി ലോട്ടിനെയാണ് ഒക്‌ലഹോമ ജഡ്ജി ചൊവ്വാഴ്ച കുറ്റവിമുക്തനാക്കിയത് ..

പെറി ലോട്ടിന്റെ(61) ശിക്ഷാവിധി ഒഴിവാക്കുകയും കേസ് ശാശ്വതമായി തള്ളുകയും ചെയ്യുന്ന അന്തിമ ഉത്തരവ് പോണ്ടോട്ടോക്ക് കൗണ്ടി ജില്ലാ ജഡ്ജി സ്റ്റീവൻ കെസിംഗർ ചൊവ്വാഴ്ച പുറപ്പെടുവിച്ചു.

ഇങ്ങനെ ഒരു ദിവസം വരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നു ലോട്ട് പറഞ്ഞു. അത് എങ്ങനെ അനുഭവപ്പെടുമെന്നോ’ അത് എങ്ങനെയിരിക്കുമെന്നോ എത്ര സമയമെടുക്കുമെന്നോ തനിക്കറിയില്ലെന്നും എന്നാൽ സത്യം തന്നെ സ്വതന്ത്രനാക്കുമെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

“എനിക്ക് പുനർജന്മമുണ്ടെന്ന് തോന്നുന്നു. എല്ലാം പുതിയതാണെന്ന് എനിക്ക് തോന്നുന്നു, പ്രത്യേകിച്ച് എന്റെ അവസരങ്ങൾ. ഇനി മതിലുകളില്ല. അതൊരു അത്ഭുതകരമായ വികാരമാണ്,ലോട്ട് പറഞ്ഞു.

താൻ ഒരിക്കലും ചെയ്യാത്ത ഒരു കുറ്റകൃത്യത്തിന്റെ വില നൽകിക്കൊണ്ട് ലോട്ട് കഴിഞ്ഞ 35 വർഷമായി ചെലവഴിച്ചു.

“മുഴുവൻ കുറ്റവിമുക്തരാക്കപ്പെടാതെ ഇതുപോലൊരു കുറ്റകൃത്യത്തിൽ അകപ്പെട്ടതിന്റെ അർത്ഥം നിങ്ങൾക്ക് . മനസ്സിലാകില്ല ,ഞാൻ അതിൽ തൃപ്തനായിരുന്നു,. എന്റെ ജീവിതം ആ ജയിലിൽ പാഴായി, പക്ഷേ അത് വെറുതെയായില്ല, ഞാൻ ഒരുപാട് പഠിച്ചു, ലോട്ട് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments