Wednesday, November 6, 2024

HomeMain Storyസ്‌പെയിനില്‍ പ്രളയത്തില്‍ 72 ജീവനുകള്‍ നഷ്ടമായി

സ്‌പെയിനില്‍ പ്രളയത്തില്‍ 72 ജീവനുകള്‍ നഷ്ടമായി

spot_img
spot_img

മഡ്രിഡ് : സ്‌പെയിനിലുണ്ടായ അതിശക്തമായ പ്രളയത്തില്‍ 72 പേര്‍ മരിച്ചു. മൂന്നു പതിറ്റാണ്ടിനു ശേഷമാണ് സ്‌പെയിനില്‍ ഇത്തരത്തില്‍ ഒരു പ്രളയം ഉണ്ടാവുന്നത്. കിഴക്കന്‍ മേഖലയായ വലന്‍സിയയില്‍ പെയ്ത് കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. പൂര്‍ണമായി മുങ്ങിയ പലപ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. പലയിടത്തും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ബോട്ടുകള്‍ ഉപയോഗിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്.

ഒരു വര്‍ഷത്തില്‍ പെയ്യേണ്ടിയിരുന്ന മഴ എട്ടു മണിക്കുറില്‍ പെയ്തതാണ് വലന്‍സിയയില്‍ പ്രളയത്തിനു വഴിവച്ചത്. വലന്‍സിയയില്‍നിന്ന് പ്രധാനനഗരങ്ങളായ മഡ്രിഡിലേക്കും ബാഴ്‌സലോനയിലേക്കു മുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി. കാലാവസ്ഥാ വ്യതിയാനം മൂലം മെഡിറ്ററേനിയന്‍ കടലില്‍ ചൂടുകൂടുന്നതാണ് പെരുമഴയ്ക്കു കാരണമെന്നാണു വിദഗ്ധരുടെ അഭിപ്രായം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments