Friday, January 21, 2022
spot_img
HomeMain Storyകാലാവസ്ഥാ വ്യതിയാനം നേരിടാന്‍ 'പഞ്ചാമൃത' മന്ത്രവുമായി മോദി

കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ‘പഞ്ചാമൃത’ മന്ത്രവുമായി മോദി

ഗ്ലാസ്‌ഗോ: കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ പഞ്ചാമൃത മന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലാസ്‌ഗോയില്‍ നടന്ന നിര്‍ണായക കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് ഇന്ത്യ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന അഞ്ച് അമൃതുകള്‍ (നിര്‍ദ്ദേശങ്ങള്‍) അടങ്ങിയ പഞ്ചാമൃതം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഫോസില്‍ ഇതര ഇന്ധനക്ഷമത 2030 ഓടെ 500 മെഗാവാട്ടായി ഉയര്‍ത്തുമെന്നതാണ് ആദ്യനിര്‍ദ്ദേശം. 2030 ഓടെ രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങളുടെ അന്‍പത് ശതമാനം പരിവര്‍ത്തിത ഊര്‍ജ്ജസ്രോതസുകളില്‍ നിന്ന് സ്വായത്തമാക്കുമെന്നാണ് രണ്ടാമത്തെ നിര്‍ദ്ദേശം. ഇന്ന് മുതല്‍ 2030 വരെ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് കരുതുന്ന കാര്‍ബണ്‍ വാതക പുറന്തളളല്‍ ഒരു ബില്യന്‍ ടണ്‍ (100 കോടി ടണ്‍) കുറയ്ക്കുമെന്നതാണ് മൂന്നാമത്തെ പ്രഖ്യാപനം.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ 2030 ഓടെ കാര്‍ബണ്‍ ഉപഭോഗം 45 ശതമാനമാക്കി കുറയ്ക്കുമെന്നതാണ് നാലാമത്തെ നിര്‍ദ്ദേശം. 2070 ഓടെ രാജ്യം നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുമെന്നതാണ് അഞ്ചാമതായി പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.

ലൈഫ് എന്ന ഒറ്റവാക്കിലുളള മുന്നേറ്റമാണ് കാലാവസ്ഥാ വ്യതിയാനം നേരിടാനുളള ഊര്‍ജ്ജമായി ലോകത്തിന് മുന്‍പില്‍ താന്‍ അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഘകഎഋ എന്നാല്‍ ലൈഫ് സ്‌റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (പ്രകൃതിക്ക് വേണ്ടിയുളള ജീവിതചര്യ) എന്നായിരുന്നു പ്രധാനമന്ത്രി ഇതിന് നല്‍കിയ നിര്‍വ്വചനം.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ ഗ്ലാസ്‌ഗോ ഉച്ചകോടി നിര്‍ണായകമാകുമെന്നാണ് ലോകരാജ്യങ്ങളും പരിസ്ഥിതിവാദികളും വിലയിരുത്തുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നും പല മേഖലകളിലും പരമ്പരാഗത രീതികളിലേക്ക് തിരിച്ചുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments