Thursday, March 28, 2024

HomeMain Storyമലയാളി ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന, രണ്ട് മലയാളികള്‍ക്ക് ദ്രോണാചാര്യ

മലയാളി ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന, രണ്ട് മലയാളികള്‍ക്ക് ദ്രോണാചാര്യ

spot_img
spot_img

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായ മലയാളി താരം ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിന് പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു. ശ്രീജേഷിനെ കൂടാതെ ടോക്യോ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, സുനില്‍ ഛേത്രി, മിതാലി രാജ്, ലൗലിന ബോര്‍ഗോഹെയ്ന്‍, രവികുമാര്‍ ദഹിയ, മന്‍പ്രീത് സിംഗ് തുടങ്ങി 12 പേര്‍ക്കും പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഖേല്‍രത്‌ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. കെ.എം ബീനാമോളും അഞ്ജു ബോബി ജോര്‍ജുമാണ് മുമ്പ് ഖേല്‍രത്‌ന പുരസ്‌കാരം നേടിയ മലയാളി താരങ്ങള്‍.അതേസമയം ശ്രീജേഷിനെ കൂടാതെ രണ്ട് ദ്രോണാചാര്യ പുരസ്താകവും ഒരു ധ്യാന്‍ ചന്ദ് പുരസ്‌കാരവും കേരളത്തിന് ലഭിച്ചിട്ടുണ്ട്.

അത്‌ലറ്റിക് പരിശീലകനായ ടി.പി ഔസേപ്, പരിശീലകന്‍ പി രാധാകൃഷ്ണന്‍ എന്നിവരാണ് ദ്രോണാചാര്യക്ക് അര്‍ഹരായത്. കായിക രംഗത്തിനു നല്‍കിയ ആജീവനാന്ത സംഭാവനകളുടെ പേരില്‍ മുന്‍ ബോക്‌സിങ് താരവും പരിശീലകയുമായി കെ.സി ലേഖയ്ക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരവും ലഭിച്ചു. 35 പേര്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചു. ഈ മാസം 13 ന് പുരസ്‌കാരം സമ്മാനിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments