Wednesday, January 19, 2022
spot_img
HomeMain Storyഅരുണാചല്‍ പ്രദേശില്‍ ചെനയുടെ ഗ്രാമം; ഞെട്ടിക്കുന്ന പെന്റഗണ്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു

അരുണാചല്‍ പ്രദേശില്‍ ചെനയുടെ ഗ്രാമം; ഞെട്ടിക്കുന്ന പെന്റഗണ്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച് അരുണാചല്‍ സര്‍ക്കാര്‍. ചൈന ഗ്രാമം ഉണ്ടാക്കിയെന്നും ഇപ്പോഴിത് സൈനിക ക്യാമ്പായി ഉപയോഗിക്കുകയാണെന്നുമാണ് സ്ഥിരീകരണം. ഇതോടെ അരുണാചലില്‍ ചൈന ഗ്രാമം നിര്‍മിച്ചെന്ന പെന്റഗണ്‍ റിപ്പോര്‍ട്ട് അരുണാചല്‍ സര്‍ക്കാര്‍ ശെരിവയ്ക്കുകയായിരുന്നു.

അരുണാചല്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 100 വീടുകളടങ്ങിയ ഈ ഗ്രാമം നിലവില്‍ സൈനിക ക്യാംപായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വിഷയത്തില്‍ പല റിപ്പോര്‍ട്ടുകള്‍ നില നില്‍ക്കുന്നതിന് പിന്നാലെയാണ് ഇത്തരത്തിലുളള സ്ഥിരീകരണം അരുണാചല്‍ സര്‍ക്കാര്‍ നടത്തിയത്.

എന്നാല്‍, ചൈന ഗ്രാമം ഉണ്ടാക്കിയെന്ന് നേരത്തെ അമേരിക്കയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സേന തന്ത്ര പരമായ നീക്കങ്ങളും നിര്‍മ്മാണങ്ങളും തുടരുന്നതായി അമേരിക്കയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്.

അരുണാചലിനും ടിബറ്റിനുമിടയിലുള്ള തര്‍ക്ക മേഖലയില്‍ ചൈനീസ് സേന ഒരു ഗ്രാമം തന്നെ പണിതെന്നാണ് യു.എസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റെറഗണ്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ അധീനതയിലുള്ള നാല് കിലോമീറ്റര്‍ ഉള്ളിലേക്കാണ് ഗ്രാമം നിര്‍മിച്ചിരിക്കുന്നത്.

യു.എസ് കോണ്‍ഗ്രസ്സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈന നടത്തുന്ന കടന്നുകയറ്റങ്ങള്‍ വിവരിക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരുമ്പോഴും നിയന്ത്രണ രേഖയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ചൈന ശ്രമിക്കുകയാണെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തര്‍ക്ക സ്ഥലത്ത് നൂറു വീടുകളുള്ള ഒരു ഗ്രാമമാണ് ചൈന നിര്‍മ്മിച്ചിരിക്കുന്നത്. ചൈന ഈ പ്രദേശം കൈയ്യടക്കാനുള്ള നീക്കമായാണ് നൂറു വീടുകളുള്ള ഒരു ഗ്രാമം ഉണ്ടാക്കിയതെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ വന്‍ സൈനിക സന്നാഹം യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് ഇരു വശത്തും തുടരുന്നതിലെ ആശങ്കയും റിപ്പോര്‍ട്ട് പ്രകടിപ്പിക്കുന്നു.

അതിര്‍ത്തിയിലെ തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന കമാന്‍ഡര്‍ തല ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ചൈന പിന്‍മാറ്റത്തിന് തയ്യാറാവാത്തതാണ് ചര്‍ച്ച പരാജയപ്പെടാനുളള പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തല്‍. നയ തന്ത്രതലത്തിലെ നീക്കങ്ങളും ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുകയാണ്.

50,000 ത്തോളം സൈനികരെയാണ് ഇന്ത്യയുടെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ വിന്യസിച്ചിരിക്കുന്നത്. ഈ ശൈത്യകാലത്തും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ ചൈന സൈനിക വിന്യാസം തുടരുമെന്നും ഉറപ്പാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇരു രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുളള സമാധാന ശ്രമം ഇഴഞ്ഞു നീങ്ങുന്നു. കഴിഞ്ഞ ഗല്‍വാനില്‍ നടന്ന ഇന്ത്യ ചൈന സംഘര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതി അതേ നിലയില്‍ തുടരുന്നു എന്ന സൂചനയാണ് പെന്റഗണ്‍ റിപ്പോര്‍ട്ടിലുള്ളത്. ചൈന കൂടുതല്‍ നടപടികളിലൂടെയും തന്ത്രത്തിലൂടെയും തര്‍ക്ക സ്ഥലത്തില്‍ അവകാശം ഉറപ്പിക്കാനാണ് നോക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ചൈനീസ് സേന പാങ്കോംഗ് തീരത്ത് ആകാശത്തേക്ക് വെടിയുതിര്‍ത്തു എന്നും പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വെടിവയ്പ് നടന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇരു രാജ്യങ്ങളും പരസ്പരം മുന്നറിയിപ്പ് നല്‍കാന്‍ ആകാശത്തേക്ക് വെടിവച്ചു എന്നതും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. ‘

അതേസമയം, ടിബറ്റ് സ്വയംഭരണ പ്രദേശത്തിനും ഇന്ത്യയുടെ അരുണാചല്‍ പ്രദേശിനും ഇടയിലുള്ള തര്‍ക്ക പ്രദേശത്തിനുള്ളില്‍ ചൈന 100 വീടുകളുള്ള ഒരു വലിയ ഗ്രാമം നിര്‍മ്മിച്ചതായും ചൈന ഉള്‍പ്പെടുന്ന സൈനിക, സുരക്ഷാ സംഭവ വികാസങ്ങളെക്കുറിച്ച് കോണ്‍ഗ്രസിന് നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ യു.എസ് പ്രതിരോധ വകുപ്പ് അവകാശപ്പെടുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments