ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവരെ പിന്തള്ളി ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ് ലിസ്റ്റി’ല്‍ ഒന്നാമനായി.
ലോക നേതാക്കള്‍ക്കിടയില്‍നിന്ന് 70 ശതമാനം റേറ്റിങ്ങോടെയാണ് മോദി പട്ടികയില്‍ ഒന്നാമനായത്. അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോണിങ് കണ്‍സള്‍ട്ട് ആണ് പട്ടിക തയ്യാറാക്കിയത്.
കൂടുതല്‍ ജനസമ്മതിയുള്ള നേതാവാണ് മോദിയെന്ന് പട്ടിക പറയുന്നു. 13 ലോകനേതാക്കളാണ് പട്ടികയില്‍ ആകെയുള്ളത്. മെക്സിക്കോയുടെ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്.
66 ശതമാനമാണ് ഒബ്രഡോറിന് ലഭിച്ച റേറ്റിങ്. അതേസമയം, മൂന്നാംസ്ഥാനത്ത് ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ദ്രാഘിയാണുള്ളത്.
44 ശതമാനം റേറ്റിങ്ങോടെ ആറാം സ്ഥാനത്താണ് ജോ ബൈഡന്‍. ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോയാണ് പട്ടികയില്‍ ഏറ്റവും താഴെ. 35 ശതമാനമാണ് ഇദ്ദേഹത്തിന്റെ റേറ്റിങ്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെയുള്ളവര്‍ മോദി ഒന്നാമതെത്തിയതിന്റെ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.