ഡാളസ്: മലയാളി സമൂഹത്തിന് ഞെട്ടലുളവാക്കി മെസ്‌കിറ്റില്‍ ബിസിനസ് സ്ഥാപനം നടത്തുന്ന മലയാളിയെ വെടിവെച്ചു കൊലപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 1.40ന് 1800 നോര്‍ത്ത് ഗാലോവേ അവന്യു സ്ട്രിപ്പ് ഷോപ്പിങ് സെന്ററിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
Courtesy: CBSDFW-you tube
സ്ഥാപനത്തില്‍ മോഷണത്തിനു വന്ന വ്യക്തിയോ വ്യക്തികളോ ആണ് വെടിവച്ചതെന്ന് അമുമാനിക്കുന്നു. ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ് കൊല്ലപ്പെട്ട സാജന്‍ മാത്യൂസ് (സജി-55) കോഴഞ്ചേരി സ്വദേശിയാണ്. വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.