Thursday, March 28, 2024

HomeMain Storyഹൈ-റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍

ഹൈ-റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍

spot_img
spot_img

തിരുവനന്തപുരം: ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

ഇവര്‍ യാത്രയ്ക്ക് മുന്‍പും ശേഷവും ആര്‍.ടി.പി.സി.ആര്‍ എടുക്കണം. ഏഴ് ദിവസം ക്വാറന്റീനില്‍ ഇരുന്ന ശേഷം വീണ്ടും ആര്‍.ടി.പി.സി.ആര്‍ എടുക്കണം. ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആങ്കെില്‍ കൊവിഡ് നെഗറ്റീവ് ആകുന്നത് വരെയും ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ ഏഴ് ദവിസം കൂടിയും ക്വാറന്റീനില്‍ തുടരണമെന്നാണ് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം.

കേന്ദ്രത്തിന്റെ പട്ടികയിലുള്ള ഹൈറിസ്‌ക് രാജ്യങ്ങള്‍ ഇവയാണ്: യു.കെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍. ദക്ഷിണാഫ്രിക്ക. ബ്രസീല്‍. ബംഗ്ലാദേശ്. ബോട്സ്വാന. ചൈന. മൗറീഷ്യസ്. ന്യുസീലന്‍ഡ്. സിംബാവേ. സിംഗപ്പൂര്‍. ഹോങ്ങ് കോങ്ങ്. ഇസ്രായേല്‍.

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായി ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജീനോമിക് സര്‍വെയലന്‍സ് സംസ്ഥാനത്ത് തുടരുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ജാഗ്രത തുടരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments