Thursday, April 25, 2024

HomeNewsKeralaപാര്‍ട്ടിയോട് പട്ടിക തേടിയില്ല, പ്രചരിക്കുന്നത് വ്യാജ ആരോപണങ്ങള്‍: ആര്യാ രാജേന്ദ്രന്‍

പാര്‍ട്ടിയോട് പട്ടിക തേടിയില്ല, പ്രചരിക്കുന്നത് വ്യാജ ആരോപണങ്ങള്‍: ആര്യാ രാജേന്ദ്രന്‍

spot_img
spot_img

തിരുവനന്തപുരം: നഗരസഭയിലെ താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടിയോടു പട്ടിക തേടിയിട്ടില്ലെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

മേയറുടെ ഓഫിസില്‍നിന്നു കത്ത് നല്‍കിയിട്ടില്ല. മേയര്‍ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്. വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. ഇത്തരത്തില്‍ നഗരസഭയെയും മേയറെയും ഇകഴ്ത്തി കാട്ടാന്‍ ചിലര്‍ നേരത്തേയും ശ്രമങ്ങള്‍ നടത്തിയിരുന്നു. അതെല്ലാം പരാജയപ്പെട്ടപ്പോഴാണ് പുതിയ തന്ത്രവുമായി രംഗത്തു വരുന്നതെന്നും പറയുന്നു.

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നു വ്യക്തമാക്കിയ വാര്‍ത്താക്കുറിപ്പില്‍ പക്ഷേ കത്ത് വ്യാജമാണെന്നു പറയുന്നില്ല. തസ്തികകളിലെ നിയമനം റദ്ദാക്കും, തുടര്‍നിയമനം എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇക്കാര്യം വിശദീകരിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് നേരത്തെ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.

തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനത്തിനു പാര്‍ട്ടിയോടു പട്ടിക തേടിയതാണ് മേയര്‍ ആര്യാ രാജേന്ദ്രനെ കുരുക്കിലാക്കിയത്. കത്ത് വ്യാജമെന്ന് പറയാനാകാതെ സിപിഎമ്മും പ്രതിസന്ധിയിലായി. പ്രതിപക്ഷം മേയറുടെ രാജി ആവശ്യപ്പെട്ടു. കത്ത് കിട്ടിയിട്ടില്ലെന്നും വിശദീകരിക്കേണ്ടത് മേയറാണെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നിലപാട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments