Saturday, December 3, 2022

HomeMain Storyറിക്ക് സ്‌ക്കോട്ടിനെ പരാജയപ്പെടുത്തി മെക്കോന്നല്‍ സെനറ്റ് മൈനോറട്ടി ലീഡര്‍

റിക്ക് സ്‌ക്കോട്ടിനെ പരാജയപ്പെടുത്തി മെക്കോന്നല്‍ സെനറ്റ് മൈനോറട്ടി ലീഡര്‍

spot_img
spot_img

പി.പി ചെറിയാന്‍

വാഷിങ്ടന്‍ : റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റ് ലീഡറായി മിച്ചു മെക്കോന്നല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു രഹസ്യ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ ഫ്‌ലോറിഡയില്‍ നിന്നുള്ള സെനറ്റര്‍ റിക്ക് സ്‌ക്കോട്ടിനെയാണ് മെക്കോന്നല്‍ പരാജയപ്പെടുത്തിയത്. മെക്കോന്നല്‍ 37 സെനറ്റര്‍മാരുടെ വോട്ടുകള്‍ നേടിയപ്പോള്‍ 10 വോട്ടുകള്‍ മാത്രമാണു റിക്ക് സ്‌ക്കോട്ടിനു ലഭിച്ചത്.

ജോര്‍ജിയ സെനറ്റ് റണ്‍ ഓഫ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ടെക്‌സസില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസിന്റെ നീക്കം ആദ്യമേ തന്നെ 3216 വോട്ടുകള്‍ക്ക് തള്ളിയിരുന്നു. സെനറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം പാര്‍ട്ടിയെ ലീഡറായി സേവനം അനുഷ്ഠിച്ച നേതാവെന്ന ബഹുമതി ഇതോടെ മിച്ചു മെക്കോന്നലിന് ലഭിക്കും. ഇതുവരെ ഡമോക്രാറ്റിക് സെനറ്റര്‍ മൈക്ക മാന്‍സ ഫീല്‍ഡിലായിരുന്നു ഈ ബഹുമതി.

സ്‌ക്കോട്ടിന്റെ സ്ഥാനാര്‍ഥി ചൊവ്വാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ചു എല്ലാ സെനറ്റര്‍മാര്‍ക്കും കത്തയയ്ക്കുകയും ചെയ്തിരുന്നു.സെനറ്റില്‍ ഇതുവരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 49 സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ ഉണ്ടായിരുന്നതില്‍ ഒരു സീറ്റ് കുറവ്. ജോര്‍ജിയായില്‍ റണ്‍ ഓഫ് തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മാത്രമേ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമോ എന്ന തീരുമാനിക്കാനാകൂ. ഇപ്പോള്‍ ഇവര്‍ക്ക് 50 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments