Thursday, December 7, 2023

HomeMain Storyന്യൂയോര്‍ക്ക് - മുംബൈ നോണ്‍ സ്റ്റോപ്പ് സര്‍വീസ് ആരംഭിക്കുന്നു

ന്യൂയോര്‍ക്ക് – മുംബൈ നോണ്‍ സ്റ്റോപ്പ് സര്‍വീസ് ആരംഭിക്കുന്നു

spot_img
spot_img

പി.പി ചെറിയാൻ

ന്യൂയോര്‍ക്ക് : ജോണ്‍.എഫ്.കെന്നഡി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും പ്രതിദിനം മുംബൈ – ന്യൂയോര്‍ക്ക് നോണ്‍ സ്റ്റോപ് സര്‍വീസുകള്‍ ആരംഭിക്കുന്നു. 2023 ഫെബ്രുവരി 14 മുതല്‍ സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കും. നവംബര്‍ 23 ബുധനാഴ്ചയാണ്  എയര്‍ ഇന്ത്യ ഇത്  സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. 

മുംബൈ ന്യൂയോര്‍ക്ക് സര്‍വീസിന് പുറമെ  മറ്റു യൂറോപ്യന്‍ ഡെസ്റ്റിനേഷനുകളിലേക്കും പുതിയ  എയര്‍ ഇന്ത്യ സര്‍വീസുകള്‍ ആരംഭിക്കുമെന്നും  അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 14 മുതല്‍ ആഴ്ചയില്‍ എയര്‍ ഇന്ത്യ നോണ്‍സ്റ്റോപ്പ് സര്‍വീസുകളുടെ എണ്ണം 47 ആയി ഉയര്‍ത്തും. 

എയര്‍ ഇന്ത്യയുടെ സേവനം വ്യാപിപ്പിക്കുന്നതിനും പുതിയ എയര്‍ക്രാഫ്റ്റുകള്‍ ലഭ്യമാക്കുന്നതിനും ആണ് ഇങ്ങനെ ഒരു തീരുമാനം സ്വീകരിച്ചതെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

ന്യുയോര്‍ക്ക് മുംബൈ  പ്രതിദിന സര്‍വീസുകള്‍ക്ക്  പുറമേ ആഴ്ചയില്‍ ന്യൂയോര്‍ക്ക് ലിബര്‍ട്ടി എയര്‍പോര്‍ട്ടില്‍ നിന്നും നാല് സര്‍വീസുകള്‍ ഉണ്ടായിരിക്കും. ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യര്‍ ഇന്ത്യ ഇങ്ങനെ ഒരു തീരുമാനമെടുത്തതില്‍  യാത്രക്കാര്‍ സംതൃപ്തരാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments