Thursday, March 28, 2024

HomeMain Storyവിഴിഞ്ഞം : അനുകൂലിക്കുന്നവരും സമരക്കാരും ഏറ്റുമുട്ടുന്നു, സംഘര്‍ഷം

വിഴിഞ്ഞം : അനുകൂലിക്കുന്നവരും സമരക്കാരും ഏറ്റുമുട്ടുന്നു, സംഘര്‍ഷം

spot_img
spot_img

വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്നവരും സമരക്കാരും തമ്മില്‍ സംഘര്‍ഷം. തുറമുഖ നിര്‍മാണത്തിനാവശ്യമായ കരിങ്കല്ലുമായി എത്തിയ ടോറസ് ലോറികള്‍ വൈദികരുടെ നേതൃത്വത്തില്‍ സമരക്കാര്‍ തടഞ്ഞു. ഒരു കാരണവശാലും തുറമുഖ നിര്‍മാണം അനുവദിക്കില്ലെന്നും എന്തുവില കൊടുത്തും തടയുമെന്നും സമരസമിതി പറയുന്നു.

സ്ത്രീകളടക്കമുള്ളവര്‍ റോഡിലിരുന്നുള്ള പ്രതിഷേധം തുടരുകയാണ്. ഇതിനിടെ തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്നവരുടെ സംഘം സമരം ചെയ്യുന്നവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുള്ള വാക്തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി.

സമരത്തിന്റെ പേരില്‍ തീരദേശ മേഖല രണ്ടു ചേരിയായി തിരിഞ്ഞാണ് സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. പ്രതിഷേധക്കാര്‍  ചേരി തിരിഞ്ഞ് കല്ലെറിഞ്ഞത് പലര്‍ക്കും പരിക്കേല്‍ക്കുന്നതിന് കാരണമായിട്ടുണ്ട്. വളരെ വലിയൊരു സംഘര്‍ഷമാണ് വഴിഞ്ഞത് നടക്കുന്നത്.

സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്് അറിയിച്ചിരുന്നു. അദാനിക്ക് അനുകൂലമായി പദ്ധതി അനുകൂലികള്‍ സമരസ്ഥലത്തേക്ക് എത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. നിര്‍മ്മാണ സാമഗ്രികളുമായി എത്തിയ വാഹനങ്ങള്‍ വിഴിഞ്ഞത്തിന്റെ പല ഭാഗത്തും തടഞ്ഞിട്ടിരിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments