ന്യൂയോര്‍ക്ക് : യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടുംബ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറിക്കേസില്‍ മൂത്ത മകള്‍ ഇവാന്‍കയുടെ മൊഴിയെടുക്കുന്നത് നവംബര്‍ 8 ലേക്കു മാറ്റി.
ഈ വെള്ളിയാഴ്ചയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് കോടതിയുടെ പ്രവൃത്തി സമയം അരദിവസം മാത്രമായതിനാലാണ് ഒരു മുഴുവന്‍ ദിവസമെങ്കിലും ഇവാന്‍കയുടെ മൊഴിയെടുപ്പിനു ലഭിക്കുന്ന വിധം തീയതി നീട്ടിയത്.
ഇവാന്‍കയുടെ സഹോദരങ്ങളായ ഡോണള്‍ഡ് ട്രംപ് ജൂനിയറിന്റെയും എറിക് ട്രംപിന്റെയും മൊഴിയെടുപ്പ് ഇന്നും നാളെയുമായി നടക്കും. ഡോണള്‍ഡ് ട്രംപിന്റെ മൊഴിയെടുപ്പ് തിങ്കള്‍ നടക്കും.