Saturday, November 23, 2024

HomeMain Storyഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷം മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ, 18,840 വോട്ടിന്‍റെ ഭൂരിപക്ഷം

ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷം മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ, 18,840 വോട്ടിന്‍റെ ഭൂരിപക്ഷം

spot_img
spot_img

പാലക്കാട്: വാശിയേറിയ ഉപതെരഞ്ഞെടുപ്പിൽ എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷം മറികടന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽ മാങ്കൂട്ടത്തിൽ. 18,840 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റ് രാഹുൽ നിലനിർത്തിയത്. 2016ലെ തെരഞ്ഞെടുപ്പിൽ ഷാഫിക്ക് 17,483 വോട്ടായിരുന്നു ഭൂരിപക്ഷം. ഈ ഭൂരിപക്ഷമാണ് രാഹുൽ മറികടന്നത്.

2011ലെ തെരഞ്ഞെടുപ്പിൽ 7403 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ സി.പി.എമ്മിലെ കെ.കെ. ദിവാകരനെ പരാജയപ്പെടുത്തിയത്. ആ തെരഞ്ഞെടുപ്പിൽ ഷാഫിക്ക് 47641 വോട്ടും കെ.കെ. ദിവാകരന് 40238 വോട്ടും ബി.ജെ.പി സ്ഥാനാർഥി സി. ഉദയഭാസ്കറിന് 22,317 വോട്ടും ലഭിച്ചു.

2016ലെ തെരഞ്ഞെടുപ്പിൽ ഷാഫി 17,483 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രനെ പിന്നിലാക്കിയത്. ഷാഫി ആകെ 57,559 വോട്ടും ശോഭ 40,076 വോട്ടും സി.പി.എം സ്ഥാനാർഥി എൻ.എൻ കൃഷ്ണദാസ് 38,675 വോട്ടും പിടിച്ചു.

2021ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരനെ 3,925 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ പരാജയപ്പെടുത്തിയത്. ഷാഫിക്ക് 53,080 വോട്ടും ശ്രീധരന് 49,155 വോട്ടും സി.പി.എമ്മിലെ അഡ്വ. സി.പി പ്രമോദ് 35,622 വോട്ടും പിടിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments