Monday, July 22, 2024

HomeMain Storyഭര്‍ത്താവായി പുനര്‍ജനിച്ചെന്ന്, സ്ത്രീ പശുവിനെ വിവാഹം കഴിച്ചു

ഭര്‍ത്താവായി പുനര്‍ജനിച്ചെന്ന്, സ്ത്രീ പശുവിനെ വിവാഹം കഴിച്ചു

spot_img
spot_img

കംബോഡിയ: ഒരു വര്‍ഷം മുമ്പ് മരിച്ചുപോയ തന്റെ ഭര്‍ത്താവ് പശുവായി പുനര്‍ജനിച്ചു എന്ന് വിശ്വസിച്ച് സ്ത്രീ പശുവിനെ വിവാഹം കഴിച്ചു. തന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ എപ്രകാരമാണോ പെരുമാറിയിരുന്നത് അതുപോലെയാണ് ഇപ്പോള്‍ പശു പെരുമാറുന്നത് എന്നാണ് അമ്മൂമ്മ പറയുന്നത്. ‘ദി സണ്‍’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പശുവിനൊപ്പമുള്ള ഇവരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പശു തന്നെ സ്‌നേഹത്തോടെ ചുംബിക്കുകയും ഭര്‍ത്താവിന്റെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്നതായും സ്ത്രീ പറയുന്നു.

ഭര്‍ത്താവ് ജീവിച്ചിരുന്ന കാലത്ത് താന്‍ മുകള്‍നിലയിലേക്ക് പോയാല്‍ തന്നെ എപ്രകാരം ഭര്‍ത്താവ് പിന്‍തുടര്‍ന്ന് വരുമായിരുന്നോ അതുപോലെ തന്നെ പശുവും വരുന്നുണ്ടെന്നും ഇവര്‍ പറയുന്നു. പിന്നീട് ഒന്നും ആലോചിച്ചില്ല. പശുവിനെ വിവാഹം കഴിക്കാന്‍ തുരുമാനിക്കുകയായിരുന്നു. വിവാഹ ചടങ്ങുകള്‍ നടത്തിയതായി നാട്ടുകാര്‍ പറയുന്നു.

എന്നാല്‍, ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടില്ല. ‘പശുക്കുട്ടി എന്റെ ഭര്‍ത്താവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം അവന്‍ എന്ത് ചെയ്താലും ജീവിച്ചിരുന്നപ്പോള്‍ ഭര്‍ത്താവ് ചെയ്യുന്നതുപോലെയാണ്’- സ്ത്രീ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ ഉപയോഗിച്ച വസ്തുക്കളില്‍ പലതും അവര്‍ പശുവിന് നല്‍കുകയും ചെയ്തു. കമ്പോഡിയയിലെ വടക്കുകിഴക്കന്‍ ക്രാറ്റി പ്രവിശ്യയില്‍ താമസിക്കുന്ന 74 കാരിയായ ഖിം ഹാങ് ആണ് പശുവിനെ വിവാഹം ചെയ്തത്. പശുവിനെ കുളിപ്പിച്ചും നന്നായി പരിചരിച്ചുമാണ് ഇവരുടെ ജീവിതം. നന്നായി കുളിപ്പിക്കും, ഭര്‍ത്താവ് ടോള്‍ഖുത് ഉപയോഗിച്ചിരുന്ന തലയണയടക്കമുള്ള തലയണകള്‍ തുന്നിച്ചേര്‍ത്ത് മെത്തയുണ്ടാക്കി അതിലാണ് പശുവിനെ കിടത്തുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഭര്‍ത്താവ് ടോളിന്റെ മരണം.

അതേസമയം ഖിം ഹാങ്ങിന്റെ മകനും അവരുടെ വാദം അംഗീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്. അമ്മ പറയുന്നത് വിശ്വസിക്കുന്നതായും അച്ഛനെ നല്ല രീതിയില്‍ ജാഗ്രതയോടെ പരിചരിക്കുമെന്നും മകന്‍ പറയുന്നു. പശുവിനെ ഉപദ്രവിക്കരുതെന്നും, വില്‍ക്കരുതെന്നും മക്കളെ ഖിം വിലക്കിയിട്ടുണ്ട്.

ഒപ്പം അവരുടെ മരണ ശേഷവും പരിപാലിക്കണമെന്നും ഖിം മകനോട് ആവശ്യപ്പെട്ടു. പശു മരിച്ചാല്‍ മനുഷ്യനെ പോലെ അന്ത്യോപചാരങ്ങള്‍ നല്‍കാനും ഖിം മകളോട് നിര്‍ദേശിച്ചിട്ടുണ്ട്. 2010ല്‍ ഇന്തോനേഷ്യയില്‍നിന്ന് പശുവുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്ത പുറത്തുവന്നിരുന്നു. തന്നെ നിര്‍ബന്ധിച്ച് പശുവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു എന്നു പറഞ്ഞ് കൗമാരക്കാരന്‍ രംഗത്തുവന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments