Friday, July 12, 2024

HomeMain Storyഇന്ത്യയിലും ഒമിക്രോണ്‍; കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ത്യയിലും ഒമിക്രോണ്‍; കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

spot_img
spot_img

ബംഗളൂരു: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. കര്‍ണാടകയിലാണ് രണ്ട് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോ ഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 46 ഉം 66ഉം വയസുള്ള രണ്ട് പുരുഷന്മാര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ അല്‍പ്പസമയത്തിനകം ലഭ്യമാവും. സമ്പര്‍ക്ക പട്ടികയിലുള്ള 10 പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. രോഗബാധ സ്ഥിരീകരിച്ച രണ്ട് പേരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയവരാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ പരിശോധനാ ഫലം പുറത്തുവന്ന ആര്‍ക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗബാധയേറ്റവര്‍ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്നവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

ഇവരിലാര്‍ക്കും രോഗബാധയില്ലെന്നത് ആശ്വാസകരമാണ്. പുറത്തുവരാനുള്ള 10 പരിശോധനാ ഫലം കൂടി നെഗറ്റീവായാല്‍ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാവും. അതേസമയം രോഗികളുടെ വ്യക്തി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവര്‍ ഇന്ത്യക്കാരാണോയെന്നും സ്ഥിരീകരിച്ചിട്ടില്ല.

പുതിയ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഇന്ത്യ പരിഷ്‌കരിക്കാനും സാധ്യതയുണ്ട്.ഒമിക്രോണ്‍ അതി തീവ്ര രോഗ വ്യാപന ശേഷിയുള്ള കൊവിഡ് വകഭേദമാണ്. വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. പരിശോധനകള്‍ ഇരട്ടിയാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments