Monday, July 22, 2024

HomeMain Storyമോഡലുകളുടെ മരണം; സൈജുവിന്റെ മൊബൈലില്‍ ലൈംഗിക വൈകൃതങ്ങുടെ ഞെട്ടിക്കുന്ന വീഡിയോകള്‍

മോഡലുകളുടെ മരണം; സൈജുവിന്റെ മൊബൈലില്‍ ലൈംഗിക വൈകൃതങ്ങുടെ ഞെട്ടിക്കുന്ന വീഡിയോകള്‍

spot_img
spot_img

കൊച്ചി: മോഡലുകളുടെ അപകട മരണത്തില്‍ സൈജു തങ്കച്ചന് കുരുക്ക് മുറുകുന്നു. സൈജുവും ഇടപാടുകാരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ചാറ്റുകള്‍ കുറ്റസമ്മതത്തിന് തുല്യമായിട്ടാണ് പോലീസ് കാണുന്നത്. ഇതാണ് കേസില്‍ വലിയ തെളിവായി പോലീസ് കാണുന്നത്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഈ ചാറ്റുകളില്‍ നിന്നടക്കം പോലീസിന് ലഭിച്ചിരിക്കുന്നത്.

ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ക്യാമറകളിലൂടെ കുറ്റകൃത്യങ്ങള്‍ പലതും വീഡിയോയായി ശേഖരിച്ച് വെച്ചിട്ടുണ്ട്. ഒപ്പം കാട്ടുപോത്തിനെ വെടിവെച്ച കേസ് അടക്കം വേറെയുണ്ട്. രാസലഹരി എം.ഡി.എം.എയാണെന്ന് സൈജു സമ്മതിച്ചിട്ടുണ്ട്. അങ്ങനെ ധാരാളം തെളിവുകളാണ് ഇയാള്‍ക്ക് നേരെയുള്ളത്.

സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് രാസലഹരി ഉപയോഗത്തിന്റെ വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേയുള്ള കാര്യങ്ങളാണ് പോലീസിനെ ഞെട്ടിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം അടക്കം ഇയാളുടെ ഫോണിലെ വീഡിയോയിലുണ്ട്. അന്‍പതില്‍ അധികം വീഡിയോകള്‍ അന്വേഷണ സംഖം കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീകളുടെ ശരീരത്തില്‍ ലഹരിവസ്തുക്കള്‍ വിതറി ഒന്നിലധികം പുരുഷന്മാര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്ന വീഡിയോകളും ഇക്കൂട്ടത്തിലുണ്ട്. ഹോട്ടല്‍ 18 ഉടമ റോയ് അടക്കം പലരും സൈജു സംഘടിപ്പിച്ച ലഹരി പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. പല പ്രമുഖരും ഇക്കൂട്ടത്തിലുണ്ടെന്ന് പോലീസ് പറയുന്നു.

കൊച്ചി, മൂന്നാര്‍, ഗോവ എന്നിവിടങ്ങളില്‍ ലഹരി പാര്‍ട്ടികള്‍ നടക്കുന്നതിന്റെ വിവരങ്ങള്‍ സൈജുവിന്റെ ഫോണിലുണ്ട്. കഞ്ചാവും ലഹരി ഗുളികകളുമൊക്കെ സുലഭമായി ഇയാള്‍ ലഭ്യമാക്കിയിരുന്നു. നേരത്തെ നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതീ യുവാക്കളെ വശത്താക്കി സൈജു ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നു.

ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും ഫോണില്‍ റെക്കോര്‍ഡ് ചെയ്തായിരുന്നു ബ്ലാക്മെയില്‍. യുവതികളെ ഉപയോഗിച്ച് ഇയാള്‍ ലഹരി കടത്തുക വരെ ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതിനെല്ലാമാണ് വീഡിയോ ഉപയോഗിച്ചുള്ള ബ്ലാക് മെയിലിംഗ് നടത്തുക.

പ്രകൃതി വിരുദ്ധ പീഡനങ്ങളുടെയും ലൈംഗിക പീഡനങ്ങളുടെയും അന്‍പതിലധികം വീഡിയോകളാണ് ഇയാളുടെ ഫോണിലുള്ളത്. ഇതില്‍ 2020 മേയ് 26 എന്ന തിയതിയിലുള്ള രണ്ട് വീഡിയോകള്‍ നീലച്ചിത്രങ്ങളാണ്. ജെഫിന്‍ സിഗരറ്റ് മുറിച്ച് മാറ്റിയ ശേഷം ടേബിളിന്റെ അടുത്തുള്ള പച്ച അടപ്പുള്ള ഹാഷിഷ് ഓയില്‍ ഉപയോഗിക്കുന്ന വീഡിയോയാണ് ഉള്ളത്.

പാര്‍ട്ടികളില്‍ ജെ.കെ, അനു ഗോമസ് എന്നിവര്‍ സ്ഥിരം സാന്നിധ്യമായിുന്നു. അതേസമയം പാര്‍ട്ടിയില്‍ പങ്കെടുത്ത വനിതാ ഡോക്ടര്‍ ആരാണെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. വീഡിയോയില്‍ കാണുന്നവരുടെ പേരുകളും ഫോണ്‍ നമ്പറും സൈജു അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇവരെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments