Wednesday, January 15, 2025

HomeMain Storyമോഡലുകളുടെ മരണം: ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികള്‍ക്കെതിരെ കേസ്‌

മോഡലുകളുടെ മരണം: ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികള്‍ക്കെതിരെ കേസ്‌

spot_img
spot_img

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത് 17 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഏഴ് യുവതികളടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി ആകെ 17 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

മുന്‍ മിസ് കേരള ആന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന ഷാജന്‍ കാറിലൊപ്പമുണ്ടായിരുന്ന സുഹൃത്ത് എന്നിവരാണ് കൊച്ചി വൈറഅറിലയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ മുഖ്യമ പ്രതിയാണഅ സൈജു തങ്കച്ചന്‍. നിലവില്‍ പുതിയവഴിത്തിരിവിലെത്തി നില്‍ക്കുകയാണ് കേസ്.

സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളാണ് പുതിയ കേസുകള്‍ക്ക് വഴിവെച്ചത്. കഞ്ചാവും ലഹരിയും ഉപയോഗിക്കുന്ന രഹ്സ്യ ദൃശ്യങ്ങളാണ് സൈജുവിന്റെ ഫേണില്‍ നിന്ന് പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലില്‍ സൈജു തങ്കച്ചന്‍ ഓരോ പാര്‍ട്ടിയേയും കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കുറ്റസമ്മതം നടത്തി. പാര്‍ട്ടികള്‍ നടന്ന സ്ഥലങ്ങള്‍, പങ്കെടുത്തവരും പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊലീസിന് നല്‍കിയിട്ടുണ്ട്.

സൈജുവിന്റെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡീയോകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പാര്‍ട്ടികള്‍ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേകം കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഏഴ് യുവതികളടക്കം 17 പേരുടെ വിവരങ്ങള്‍ എഫ്ഐആറില്‍ രേഖപ്പെചുത്തിയിട്ടുണ്ട്.

വീഡിയോ ദൃശ്യങ്ങളില്‍ കണ്ടാലറിയാവുന്ന സുഹൃത്തുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. തൃക്കാക്കര, ഇന്‍ഫോപാര്‍ക്ക്, ഫോര്‍ട്ട് കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത് ,ഇടുക്കി ആനച്ചാല്‍ സ്റ്റേഷനുകളിലായാണ് സൈജുവിനെതിയരെയും മറ്റുള്ളവര്‍ക്കെതിരെയും 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വൈറ്റില ഹോളിഡേ ഇന്‍ ഹോട്ടലിന് സമീപമായാണ് കഴിഞ്ഞ മാസം ഒന്നിന് മോഡലുകളും സുഹൃത്തുമുള്‍പ്പെടെ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചത്. ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നും പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയാണ് മൂവരും മരിച്ചത്. മോഡലുകള്‍ സംഭവ സ്ഥലത്ത് നിന്നും, സുഹൃത്ത് പിന്നീടുമാണ് മരിച്ചത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലില്‍ നിന്നും അപകടം നടന്ന സ്തളം വരെ ഇവരെ ഒരു കാര്‍ പിന്തുടര്‍ന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ കാര്‍ ഓടിച്ചിരുന്നത് സൗജു തങ്കച്ചനായിരുന്നു. കാര്‍ പിന്തുടര്‍ന്നത് കാരണം അപകടത്തില്‍പ്പെട്ട കാര്‍ അമിത വേഗതയില്‍ ഓടിച്ച് പോകുകയും തുടര്‍ന്ന് അപകടം നടക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments