Saturday, February 8, 2025

HomeMain Storyബഹിരാകാശത്തേയ്ക്ക് ചിറക് വിരിച്ച് അനില്‍ മേനോന്‍; ഇത് നാസയുടെ ഗംഭീര ദൗത്യം

ബഹിരാകാശത്തേയ്ക്ക് ചിറക് വിരിച്ച് അനില്‍ മേനോന്‍; ഇത് നാസയുടെ ഗംഭീര ദൗത്യം

spot_img
spot_img

വാഷിംഗ്ടണ്‍: നാസയുടെ ബഹിരാകാശ സഞ്ചാരിയാകാന്‍ ഇന്ത്യന്‍ വംശജനും. ചൊവ്വയിലേക്ക് ആളുകളെ അയക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഡോ. അനില്‍ മേനോനെ ഉള്‍പ്പെടുത്തി പുതിയ ബഹിരാകാശ സഞ്ചാരികളുടെ പേരുവിവരങ്ങള്‍ നാസ പുറത്തുവിട്ടത്. ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും അയക്കുന്നതിനൊപ്പം ചൊവ്വയിലേക്ക് ആളെ അയക്കാനുമുള്ള ദൗത്യങ്ങളുടെ ഭാഗമായിട്ടാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് പേരാണ് പട്ടികയില്‍ ഇടം നേടിയത്. ഇതിന് മുമ്പ് നാസ ബഹിരാകാശയാത്രികരെ തെരഞ്ഞെടുത്തത് 2017 ലായിരുന്നു.

പുതിയ ദൗത്യങ്ങളില്‍ പങ്കാളികളാകാനുള്ളവരെയാണ് നാസ കണ്ടെത്തിയിരിക്കുന്നത്. ബഹിരാകാശ ദൗത്യങ്ങള്‍ക്ക് മുന്‍പായുള്ള പരിശീലന പരിപാടികള്‍ക്കായിട്ടാണ് അനില്‍ മേനോന്‍ ഉള്‍പ്പെടെയുള്ള പത്ത് പേരെ തെരഞ്ഞെടുത്തത്. നാല് സ്ത്രീകളും ആറ് പുരുഷന്മാരുടെയും പേരുകള്‍ നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സനാണ് പുറത്തുവിട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റില്‍ നിന്നുള്ള രണ്ട് ബഹിരാകാശ സഞ്ചാരികള്‍ ഇവര്‍ക്കൊപ്പം പരിശീലനം നടത്തും.

12,00 അപേക്ഷകളില്‍ നിന്നാണ് 10 പേരെ തെരഞ്ഞെടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി. അനില്‍ മേനോന്‍, നിക്കോള്‍ അയേഴ്‌സ്, മാര്‍ക്കോസ് ബെറിയോസ്, ക്രിസ്റ്റീന ബിര്‍ച്ച് , ഡെനിസ് ബേണ്‍ഹാം, ലൂക്ക് ഡെലാനി, ആന്ദ്രെ ഡഗ്ലസ്, ജാക്ക് ഹാത്വേ, ക്രിസ്റ്റഫര്‍ വില്യംസ്, ജെസീക്ക വിറ്റ്‌നര്‍ എന്നിവരാണ് നാസയുടെ അടുത്ത ദൗത്യങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ബഹിരാകാശ നിലയത്തിലെ ഗവേഷണം മുതല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതടക്കമുള്ള കാര്യങ്ങളില്‍ മാസങ്ങള്‍ നീണ്ട് നില്‍ക്കുന്ന പരിശീലനമാണ് ഇവര്‍ക്ക് നല്‍കുക.

യു.എസ് എയര്‍ഫോഴ്സിലെ ലെഫ്റ്റനന്റ് കേണലായ 45 കാരനായ അനില്‍ മേനോന്റെ പിതാവ് ഇന്ത്യന്‍ വംശജനും അമ്മ യുക്രൈന്‍ സ്വദേശിനിയുമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വിവിധ പര്യവേഷണങ്ങളില്‍ ക്രൂ ഫ്‌ലൈറ്റ് സര്‍ജനായി പ്രവര്‍ത്തിച്ചതിന്റെ പരിചയമുണ്ട് 45കാരനായ അദ്ദേഹത്തിന്. 2010ല്‍ ഹെയ്തിയില്‍ ഉണ്ടായ ഭൂകമ്പത്തിനിടെയും 2015ല്‍ നേപ്പാളില്‍ നടന്ന ഭൂകമ്പത്തിനിടെയും പ്രവര്‍ത്തിച്ച പരിചയം ഫിസിഷ്യന്‍ കൂടിയായ അനില്‍ മേനോനുണ്ട്. 2011 ലെ റെനോ എയര്‍ ഷോ അപകടത്തിലും അദ്ദേഹം ആദ്യമെത്തി ഇടപെടല്‍ നടത്തി.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ 1999ല്‍ ന്യൂറോബയോളജിയില്‍ ബിരുദവും 2004ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയ അനില്‍ മേനോന്‍ 2009ല്‍ സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍ ബിരുദം കരസ്ഥമാക്കി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് പോളിയോ വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ ഇന്ത്യയിലെത്തിയിരുന്നു. കാലിഫോര്‍ണിയ എയര്‍ നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷണം മുതല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതും പിന്നീട് ചൊവ്വയിലേക്ക് ഇറങ്ങുന്നതും വരെയുള്ള ദൗത്യങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന ട്രെയിനിങ്ങില്‍ ഡോ. അനില്‍ മേനോനും ഉള്‍പ്പെടുന്നു. കോംബാറ്റ് പൈലറ്റുമാര്‍, ടെസ്റ്റ് പൈലറ്റുമാര്‍ എന്നിവര്‍ക്ക് പുറമെ, ബഹിരാകാശയാത്രികരായ കാന്‍ഡിഡേറ്റുകളില്‍ ഒരു മെഡിക്കല്‍ ഫിസിസ്റ്റ്, ഡ്രില്ലിംഗ് സ്‌പെഷ്യലിസ്റ്റ്, മാരിടൈം റോബോട്ടിസ്റ്റ്, സ്‌പേസ് എക്‌സ് ഫ്‌ലൈറ്റ് സര്‍ജന്‍, ബയോ എഞ്ചിനീയര്‍ എന്നിവരും ഉള്‍പ്പെടുന്നു.

ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനില്‍ അനില്‍ മേനോന്‍ പ്രവര്‍ത്തിച്ചു. പിന്നീട് 173-ആം ഫൈറ്റര്‍ വിംഗിലേക്ക് മിലിട്ടറിയിലേക്ക് മാറി. ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം 1,000 മണിക്കൂറിലധികം ചെറുവിമാനം പറത്തുകയും ചെയ്തിട്ടുണ്ട്. അന്ന മേനോനാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.

അനില്‍ മേനോനെ കൂടാതെയുള്ള 2021 ലെ പുതിയ ബഹിരാകാശ യാത്രികര്‍ ഇവരാണ്

നിക്കോള്‍ അയേഴ്സ്: യു.എസ് എയര്‍ഫോഴ്സിലെ മേജര്‍ ആണ് നിക്കോള്‍ അയേഴ്സ്. T-38, F-22 റാപ്റ്റര്‍ ഫൈറ്റര്‍ ജെറ്റുകളില്‍ 200-ലധികം യുദ്ധസമയവും 1,150 മണിക്കൂറിലധികം മൊത്തം ഫ്‌ലൈറ്റ് സമയവും ഉള്ള പരിചയസമ്പന്നയായ ഒരു യുദ്ധവിമാനിയാണ്. നിലവില്‍ എഫ്-22 പറത്തുന്ന ചുരുക്കം ചില സ്ത്രീകളില്‍ ഒരാളാണ് ഇവര്‍.

മാര്‍ക്കോസ് ബെറിയോസ്: യു.എസ് എയര്‍ഫോഴ്സിലെ മേജര്‍ ആണ് ഇദ്ദേഹം. ഒരു ഒരു ടെസ്റ്റ് പൈലറ്റ് ആയ ഇദ്ദേഹം 21-ലധികം വ്യത്യസ്ത വിമാനങ്ങളില്‍ 110-ലധികം യുദ്ധ ദൗത്യങ്ങളും 1,300 മണിക്കൂര്‍ ഫ്‌ലൈറ്റ് സമയവും നേടിയിട്ടുണ്ട്.

ക്രിസ്റ്റീന ബിര്‍ച്ച്: യു.എസ് ദേശീയ ടീമിലെ ട്രാക്ക് സൈക്ലിസ്റ്റ് ആയ ക്രിസ്റ്റീന ബിര്‍ച്ചിന് ഗണിതശാസ്ത്രത്തില്‍ ബിരുദവും ബയോകെമിസ്ട്രിയിലും മോളിക്യുലാര്‍ ബയോഫിസിക്‌സിലും ബിരുദമുണ്ട്.

ഡെനിസ് ബേണ്‍ഹാം: യു.എസ് നേവിയിലെ ലെഫ്റ്റനന്റ് ആണ് ഡെനിസ് ബേണ്‍ഹാം. അലാസ്‌ക, കാനഡ, ടെക്‌സസ് എന്നിവയുള്‍പ്പെടെ വടക്കേ അമേരിക്കയിലുടനീളമുള്ള ഓണ്‍സൈറ്റ് ഡ്രില്ലിംഗ് പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുന്ന ഊര്‍ജ്ജ വ്യവസായത്തില്‍ പരിചയസമ്പന്നയാണ് ഡെനിസ് ബേണ്‍ഹാം.

ലൂക്ക് ഡെലാനി: വിരമിച്ച യു.എസ് മറൈന്‍ കോര്‍പ്‌സ് മേജര്‍ ആയ ലൂക്ക് ഡെലാനി, ഏഷ്യാ പസഫിക് മേഖലയിലുടനീളമുള്ള അഭ്യാസങ്ങളില്‍ പങ്കെടുക്കുകയും ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡം പിന്തുണയ്ക്കുന്നതിനായി യുദ്ധ ദൗത്യങ്ങള്‍ നടത്തുകയും ചെയ്ത ഒരു വിശിഷ്ട നാവിക വ്യോമസേനക്കാരനാണ്. കൂടാതെ അദ്ദേഹം ഒരു ടെസ്റ്റ് പൈലറ്റ് ഇന്‍സ്ട്രക്ടറായി സേവനമനുഷ്ഠിച്ചു.

ആന്ദ്രെ ഡഗ്ലസ്: നേവല്‍ ആര്‍ക്കിറ്റെക്, സാല്‍വേജ് എഞ്ചിനീയര്‍, ഡാമേജ് കണ്‍ട്രോള്‍ അസിസ്റ്റന്റ്, ഡെക്കിന്റെ ഓഫീസര്‍ എന്നീ നിലകളില്‍ അദ്ദേഹം യുഎസ് കോസ്റ്റ് ഗാര്‍ഡില്‍ സേവനമനുഷ്ഠിച്ചു.

ജാക്ക് ഹാത്വേ: യു.എസ് നേവിയിലെ കമാന്‍ഡര്‍ ആണ് ജാക്ക് ഹാത്വേ. ഒരു നാവിക ഏവിയേറ്റര്‍ എന്ന നിലയില്‍, ഹാത്വേ നാവികസേനയുടെ സ്ട്രൈക്ക് ഫൈറ്റര്‍ സ്‌ക്വാഡ്രണ്‍ 14-നൊപ്പം യു.എസ്.എസ് നിമിറ്റ്സിലും സ്ട്രൈക്ക് ഫൈറ്റര്‍ സ്‌ക്വാഡ്രണ്‍ 136 യു.എസ്.എസ് ട്രൂമാനിലും പറക്കുകയും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

ക്രിസ്റ്റഫര്‍ വില്യംസ്: ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എം.ആര്‍.ഐ ഗൈഡഡ് അഡാപ്റ്റീവ് റേഡിയേഷന്‍ തെറാപ്പി പ്രോഗ്രാമിന്റെ പ്രധാന ഭൗതികശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ക്യാന്‍സര്‍ ചികിത്സകള്‍ക്കായി ഇമേജ് ഗൈഡന്‍സ് ടെക്‌നിക്കുകള്‍ വികസിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിച്ചത്.

ജെസീക്ക വിറ്റ്‌നര്‍: യു.എസ് നേവിയിലെ ലെഫ്റ്റനന്റ് കമാന്‍ഡര്‍ ആണ് ജെസീക്ക വിറ്റ്‌നര്‍. വിറ്റ്‌നര്‍ യുഎസ് നേവല്‍ ടെസ്റ്റ് പൈലറ്റ് സ്‌കൂളില്‍ നിന്ന് ബിരുദധാരിയാണ്, എയര്‍ ടെസ്റ്റ് ആന്‍ഡ് ഇവാലുവേഷന്‍ സ്‌ക്വാഡ്രണില്‍ ടെസ്റ്റ് പൈലറ്റും പ്രോജക്ട് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments