Wednesday, July 17, 2024

HomeMain Storyഉള്ളവനും ഇല്ലാത്തവനും തമ്മില്‍ വന്‍ അന്തരം; ഇന്ത്യന്‍ വരുമാനത്തിന്റെ അഞ്ചിലൊന്നിലധികവും അതിസമ്പരുടെ കൈയ്യില്‍

ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ വന്‍ അന്തരം; ഇന്ത്യന്‍ വരുമാനത്തിന്റെ അഞ്ചിലൊന്നിലധികവും അതിസമ്പരുടെ കൈയ്യില്‍

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന് 2022ലെ ആഗോള അസമത്വ റിപ്പോര്‍ട്ട്. 2021ല്‍ ഇത് വര്‍ധിച്ചുവെന്നും ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

ഇന്ത്യയിലെ സമ്പന്നരില്‍ ആദ്യ ഒരു ശതമാനത്തിന്റെ പ്രതിശീര്‍ഷ വരുമാനം മൊത്ത ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്നിലധികമാണ്. ആദ്യ പത്ത് ശതമാനത്തിന്റെ വരുമാനം മൊത്തം വരുമാനത്തിന്റെ 57 ശതമാനവും.

സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന 50 ശതമാനം ജനത്തിന്റെ ആകെ വരുമാനം, മൊത്തം വരുമാനത്തിന്റെ 13 ശതമാനം മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ കുടുംബങ്ങളുടെ ശരാശരി സമ്പത്ത് 9,83,010 രൂപയാണ്. എന്നാല്‍ അവസാന 50 ശതമാനം ആളുകളുടെ കൈയില്‍ ഒന്നുമില്ല, കാരണം അവരുടെ ശരാശരി സമ്പാദ്യം 66,280 രൂപ മാത്രമാണെന്നും കണക്കുകള്‍ പറയുന്നു.

ഇന്ത്യയില്‍ ഇടത്തരക്കാരും ദാരിദ്ര്യത്തിലാണ്. അവരുടെ പക്കലുള്ള ശരാശരി സ്വത്ത് 7,23,930 രൂപയാണ്. അതായത് ഇവരുടെ കൈയില്‍ 29.5 ശതമാനം സ്വത്ത് മാത്രം.

ആദ്യ പത്ത് ശതമാനത്തിന്റെ പക്കല്‍ 65 ശതമാനം ആസ്തിയും ആദ്യ ഒരു ശതമാനത്തിന്റെ പക്കല്‍ 33 ശതമാനം ആസ്തിയുമുണ്ട്. ആദ്യ 10 ശതമാനം പേരുടെ ആസ്തി 63.54 ലക്ഷമാണ്. അതിസമ്പന്നരായ ഒരു ശതമാനത്തിന് ശരാശരി 3.24 കോടി രൂപയുടെ ആസ്തിയുണ്ട്.

രാജ്യത്ത് ലിംഗ അസമത്വവും വര്‍ധിക്കുന്നതായി കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ സ്ത്രീകളുടെ വരുമാനവിഹിതം 18 ശതമാനമാണ്. ഇത് ഏഷ്യന്‍ ശരാശരിക്കും താഴെയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments