Friday, January 21, 2022
spot_img
HomeMain Storyലൈംഗിക ചൂഷണം, അടിമപ്പണി; ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നതായി കണക്കുകള്‍

ലൈംഗിക ചൂഷണം, അടിമപ്പണി; ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നതായി കണക്കുകള്‍

കൊച്ചി: ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നതായി കണക്കുകള്‍. 2021 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ദേശീയ മനുഷ്യാവകാശ കമീഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തത് 95,623 കേസാണ്.

ഇതില്‍ ജുഡീഷ്യല്‍, പോലീസ് കസ്റ്റഡി മരണങ്ങള്‍ മാത്രം 2432 എണ്ണമുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേ മരിച്ചത് 2268 ഉം പൊലീസ് കസ്റ്റഡിയിലിരിക്കേ മരിച്ചത് 164 ഉം ആണ്. 11 മാസങ്ങള്‍ക്കിടെ പൊലീസ് ഏറ്റുമുട്ടലില്‍ 128 പേര്‍ കൊല്ലപ്പെട്ടതായി കമീഷന് മുന്നില്‍ കേസുകളെത്തി.

സ്ത്രീകള്‍ക്ക് നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെ എണ്ണവും കൂടുതലാണ് -ഇക്കാലയളവില്‍ 5762 കേസ് സ്ത്രീകളുടേതായി മാത്രം വന്നു. കുട്ടികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായി വന്ന കേസുകളുടെ എണ്ണം 593ഉം പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗക്കാരുടെ കേസുകള്‍ 907ഉം ആണ്.

അടിമപ്പണിയെടുപ്പിക്കുന്നത് സംബന്ധിച്ച് 383 കേസുണ്ടെന്നും കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അധികാര ദുര്‍വിനിയോഗം, അനധികൃതമായി തടങ്കലില്‍ വയ്ക്കല്‍, പോലീസ് കസ്റ്റഡിയിലെ ലൈംഗിക ചൂഷണം, കസ്റ്റഡിയില്‍ മരിച്ചതെന്ന ആരോപണം തുടങ്ങി മറ്റ് അവകാശലംഘനങ്ങളുടെ എണ്ണം 85,418 വരും.

ഈ 11 മാസത്തിനിടെ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ 15 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 54 കേസ് മനുഷ്യാവകാശ പ്രവര്‍ത്തകരും നല്‍കി. കമീഷന് മുന്നില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ഓരോ മാസവും തീര്‍പ്പാക്കുന്നതിന്റെ പലമടങ്ങാണ് തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍. 2021 ജനുവരിയില്‍ ആകെ 7947 കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തീര്‍പ്പാകാതെയുള്ളത് 15,084 കേസാണ്.

ഫെബ്രുവരിയില്‍ യഥാക്രമം 7212, 13829 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും തീര്‍പ്പാകാത്തതിന്റെയും എണ്ണം. നവംബറില്‍ 9847 കേസാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്, ഈ മാസം 12,937 കേസ് തീര്‍പ്പാക്കിയപ്പോള്‍ 21,182 കേസ് കെട്ടിക്കിടക്കുന്നുണ്ട്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സംഭവിച്ച 129 മരണങ്ങള്‍ക്ക് 4,12,50,000 രൂപ കമ്മീഷന്‍ നഷ്ടപരിഹാരമായി വിധിച്ചിട്ടുണ്ട്. 17 പൊലീസ് കസ്റ്റഡി മരണങ്ങള്‍ക്കായി 73,75,000 രൂപയും നല്‍കാന്‍ ഉത്തരവിട്ടിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments