Thursday, April 25, 2024

HomeMain Storyചുഴലിക്കാറ്റ്; കെന്റക്കിയില്‍ എഴുപതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ചുഴലിക്കാറ്റ്; കെന്റക്കിയില്‍ എഴുപതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

spot_img
spot_img

വാഷിങ്ടണ്‍: യു.എസിലെ വിവിധ സംസ്ഥാനങ്ങളില്‍ നാശംവിതച്ച് ചുഴലിക്കാറ്റ്. ആറു സംസ്ഥാനങ്ങളില്‍ 30 ഓളം ചുഴലിക്കാറ്റുകളുണ്ടായതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം അര്‍ധരാത്രി വീശിയടിച്ച ചുഴലിക്കാറ്റില്‍ കെന്റക്കി സംസ്ഥാനത്ത് 70ലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

മരണസംഖ്യ നൂറിലെത്താമെന്നും സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ദുരന്തമാണിതെന്നും കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ പറഞ്ഞു. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കെന്റക്കിയിലെ മെയ്ഫീല്‍ഡിലുള്ള മെഴുകുതിരി നിര്‍മാണ ഫാക്ടറിയില്‍ നൂറിലേറെ പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇലനോയില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആമസോണ്‍ ഗോഡൗണിന്റെ മേല്‍ക്കൂരയും ചുവരും തകര്‍ന്നു. എത്രപേരാണ് അപകടത്തില്‍പെട്ടതെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണെന്ന് ആമസോണ്‍ പ്രതികരിച്ചു. ഒരാളെ ഹെലികോപ്ടര്‍ വഴി ആശുപത്രിയിലെത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ആര്‍കന്‍സോയില്‍ ഒരാള്‍ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തു. ആര്‍കന്‍സോ, ടെന്നസി, മിസൂറി, ഇലനോയ് എന്നീ സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments