Sunday, July 14, 2024

HomeMain Story'മാഗി'നെ നയിക്കാന്‍ അനില്‍ ആറന്‍മുള; കര്‍മ പദ്ധതികളുടെ അംഗീകാരമായി പാനലിന് സമ്പൂര്‍ണ വിജയം

‘മാഗി’നെ നയിക്കാന്‍ അനില്‍ ആറന്‍മുള; കര്‍മ പദ്ധതികളുടെ അംഗീകാരമായി പാനലിന് സമ്പൂര്‍ണ വിജയം

spot_img
spot_img

‘നേര്‍കാഴ്ച’ ന്യൂസ് ടീം

ഹ്യൂസ്റ്റണ്‍: കേരളത്തിലെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുംവിധം, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) അത്യന്തം വാശിയേറിയ ഇലക്ഷനില്‍ അനില്‍ ആറന്‍മുള നേതൃത്വം നല്‍കുന്ന പാനല്‍ വന്‍ ഭൂരിപക്ഷത്തോടെ സമ്പൂര്‍ണവും ആധികാരികവുമായ വിജയം കരസ്ഥമാക്കി.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മാഗിന്റെ ആസ്ഥാന മന്ദിരമായ കേരളാ ഹൗസില്‍ ഡിസംബര്‍ 11ന് നടന്ന തിരെഞ്ഞെടുപ്പില്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഔദ്യോഗിക ഫലപ്രഖ്യാപനം രാത്രി ഒരു മണിയോടുകൂടി വന്നപ്പോള്‍ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ‘നേര്‍കാഴ്ച’ അസോസിയേറ്റ് എഡിറ്ററുമായ അനില്‍ ആറന്മുള മിന്നും വിജയം നേടി പ്രസിഡന്റ് സ്ഥാനത്തെത്തി. ആകെ പോള്‍ ചെയത 876 വോട്ടില്‍ അനില്‍ ആറന്മുളക്ക് 630 വോട്ട് ലഭിച്ചു. ‘നേര്‍കാഴ്ച’ന്യൂസ് ചെയര്‍മാനായ രാജേഷ് വര്‍ഗീസ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഏറ്റവും കൂടുതല്‍ വോട്ടോടെ തിരഞ്ഞെടുക്കപ്പെട്ടു.

മാഗ് മുന്‍ പ്രസിഡന്റ് ജെയിംസ് ജോസഫ് (648 വോട്ട്), ഇപ്പോഴത്തെ പ്രസിഡന്റ് വിനോദ് വാസുദേവന്‍ (627 വോട്ട്) എന്നിവര്‍ ട്രസ്റ്റീ ബോര്‍ഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ആന്‍ഡ്രൂസ് ജേക്കബ് (719 വോട്ട്), ഫാന്‍സിമോള്‍ പാലത്തുമഠം (731 വോട്ട്), ജോര്‍ജ് വര്‍ഗീസ് (ജോമോന്‍-727 വോട്ട്), ജിനു തോമസ് (681 വോട്ട്), ജോസ് കെ ജോണ്‍ (ബിജു-726 വോട്ട്), രാജേഷ് എസ് വര്‍ഗീസ് (731 വോട്ട്), റെജി വി കുര്യന്‍ (685 വോട്ട്), ഷിജു വര്‍ഗീസ് (676 വോട്ട്), സൈമണ്‍ എള്ളങ്കയില്‍ (610 വോട്ട്), വിനോദ് വര്‍ഗീസ് (727വോട്ട്), ഉണ്ണി മണപ്പുറത്ത് (641 വോട്ട്) എന്നിവരെയും തെരഞ്ഞെടുത്തു.

വനിതാ പ്രതിനിധികളായ ക്ലാരമ്മ മാത്യൂസ്, മറിയാമ്മ മണ്ഡവത്തില്‍ യൂത്ത് കോര്‍ഡിനേറ്റര്‍ സൂര്യജിത് സുഭാഷിതന്‍ എന്നിവര്‍ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

”തിരഞ്ഞെടുപ്പില്‍ ആത്യന്തികമായി ആരും ജയിച്ചിട്ടില്ല, ആരും തോറ്റിട്ടുമില്ല. മാഗിന്റെ സര്‍വതോന്‍മുഖമായ ഉയര്‍ച്ചയ്ക്കായി ഏവരും ഒരുമിച്ച് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും…” വമ്പിച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട അനില്‍ ആറന്‍മുള പറഞ്ഞു. തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും തീര്‍ത്തും സമാധാനപരമായ അന്തരീക്ഷത്തിലാണ് നടന്നത്. പ്രതികൂലമായ കാലാവസ്ഥയിലും പോളിങ് ശതമാനം വര്‍ദ്ധിച്ചത് ശ്രദ്ധേയമായി. രാവിലെ എട്ട് മണി മുതല്‍ രാത്രി ആറ് മണിവരെയായിരുന്നു വോട്ടെടുപ്പ്.

പ്രമുഖ അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തകനും കഥാകരനുമായ അനില്‍ ആറന്‍മുളയ്ക്ക് ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ത്താ രചനകളുടെ വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാം ഈയിടെ ലഭിച്ചിരുന്നു. മികച്ച സംഘാടകന്‍ കൂടിയായ അനില്‍ ആറന്‍മുള കഴിഞ്ഞ 34 വര്‍ഷമായി കുടുംബസമേതം ഹ്യൂസ്റ്റനില്‍ താമസിക്കുന്നു. 1983ല്‍ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ അനൗണ്‍സറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അനില്‍ ‘ബലിക്കാക്കകള്‍’ എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് യു.എസ് പോസ്റ്റല്‍ സര്‍വീസില്‍നിന്നും വിരമിച്ച അനില്‍ ആറന്‍മുള മാധ്യമ പ്രവര്‍ത്തനം തന്റെ നിയോഗമായാണ് കരുതുന്നത്. തല്‍സമയ റിപ്പോര്‍ട്ടിങ്ങിലൂടെ ശ്രദ്ധേയനാണ്. 1992 മുതല്‍ ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘മലയാളംപത്ര’ത്തിന്റെ ടെക്സാസ് കറസ്പോണ്ടന്റ് ആയിരുന്നു.

അമേരിക്കയിലെ എല്ലാ മലയാള മാധ്യമങ്ങള്‍ക്കു വേണ്ടിയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ള അനില്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സുപരിചിതനാണ്. ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍, കേരളാ റൈറ്റേഴ്സ് ഫോറം, കേരളാ ഹിന്ദു സൊസൈറ്റി എന്നീ സംഘടനകളുടെ പ്രസിഡന്റ് ആയും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹുസ്റ്റണ്‍ന്റെ ട്രസ്റ്റീ മെമ്പര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാനലിന്‌ന്റെ കര്‍മപദ്ധതികള്‍ക്കുള്ള അംഗീകാരമാണ് സമ്പൂര്‍ണ വിജയമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാഗിന് സ്വന്തമായി ഒരു മള്‍ട്ടി പര്‍പ്പസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആണ് സ്വപ്ന പദ്ധതി. അഞ്ചു മുതല്‍ ഏഴു വര്‍ഷത്തിനകം പണി തീര്‍ക്കാവുന്ന 15000 ചതുരശ്ര അടി കെട്ടിടത്തില്‍ എല്ലാ കായിക ഇനങ്ങളും പ്രാക്ടീസ് ചെയ്യാവുന്ന തരത്തില്‍ കളിക്കളങ്ങളും ആവശ്യം വരുമ്പോള്‍ എണ്ണൂറു മുതല്‍ ആയിരം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം ആക്കി മാറ്റാവുന്ന തരത്തിലും ആയിരിക്കും.

*അതിനായി ട്രസ്റ്റീ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പരിചയ സമ്പന്നരാനായ അംഗങ്ങളെ ചേര്‍ത്ത് ഒരു സ്ഥിരം ബില്‍ഡിംഗ് കമ്മറ്റി ഉണ്ടാക്കുക *ഗവണ്മെന്റില്‍നിന്നും കിട്ടാവുന്ന കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഫണ്ട്കല്‍ ലഭ്യമാക്കാന്‍ ജനപ്രതിനിധികളുമായി ചേര്‍ന്ന് ശ്രമിക്കുക *പരസഹായം ആവശ്യമുള്ള നമ്മുടെ ഒന്നാം തലമുറയെ അവരുടെ രോഗാവസ്ഥയില്‍ ആശുപത്രി സന്ദര്‍ശനത്തിനും അവരുടെ മറ്റു ആവശ്യങ്ങള്‍ക്കും സഹായമെത്തിക്കാന്‍ ഒരു വോളന്റീര്‍ സംഘം രൂപീകരിക്കുക അതിനായി മലയാളി സമൂഹത്തിലെ ഡോക്ടര്‍മാര്‍ നേഴ്സുമാര്‍ എന്നിവരുടെ സഹായം ഇവര്‍ക്ക് എത്തിക്കുക *മലയാളി സമൂഹത്തിന്റെ ഉയര്‍ച്ചക്ക് കാരണക്കാരായ 1970കളില്‍ എത്തിയിട്ടുള്ള നേഴ്സുമാരെ ആദരിക്കുക *അംഗങ്ങള്‍ക്കായി ടാക്‌സ്, ഫൈനാന്‍സ് എന്നീനിലകളില്‍ പരിചയമുള്ളവരെ വരുത്തി കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുക *വ്യാവസായിക സംരംഭങ്ങളില്‍ പരിശീലനം നല്‍കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ‘എ’ ടീം ജനവിധി തേടിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments