Thursday, March 28, 2024

HomeNewsIndiaഅന്തരിച്ച സൈനികന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം; പിന്തുണയുമായി നേതാക്കള്‍

അന്തരിച്ച സൈനികന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം; പിന്തുണയുമായി നേതാക്കള്‍

spot_img
spot_img

ന്യൂഡല്‍ഹി: കൂനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്വിന്ദര്‍ സിങ് ലിഡ്ഡറുടെ മകള്‍ ആഷ്‌ന ലിഡ്ഡര്‍ക്കു (17) നേരെ സൈബര്‍ ആക്രമണം.

ആഷ്‌ന മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച രാഷ്ട്രീയ നിലപാടുകളുടെ ചുവടുപിടിച്ചായിരുന്നു ആക്രമണം. പിന്നാലെ ആഷ്‌നയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ആഷ്‌ന മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. തീവ്ര ഇടതുനിലപാടാണ് ആഷ്‌നയ്ക്കു എന്നു വാദിച്ചാണ് നിരവധി പേര്‍ ട്വിറ്ററില്‍ കമന്റുമായി രംഗത്തെത്തിയത്.

ഒടുവില്‍ ആഷ്‌ന ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു. ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം അടക്കമുള്ള പ്രമുഖര്‍ ആഷ്‌നയെ പിന്തുണച്ചെത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments