Thursday, March 28, 2024

HomeNewsIndiaഡല്‍ഹിയിലും രാജസ്ഥാനിലും പുതിയ ഒമിക്രോണ്‍ കേസുകള്‍; രോഗബാധിതരുടെ എണ്ണം 49 ആയി

ഡല്‍ഹിയിലും രാജസ്ഥാനിലും പുതിയ ഒമിക്രോണ്‍ കേസുകള്‍; രോഗബാധിതരുടെ എണ്ണം 49 ആയി

spot_img
spot_img

ന്യൂഡല്‍ഹി: ഡല്‍ഹിയിലും രാജസ്ഥാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 49 ആയി ഉയര്‍ന്നു.

രാജസ്ഥാനില്‍ പുതുതായി നാലുപേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംസ്ഥാനത്തെ മറ്റു ഒമിക്രോണ്‍ ബാധിതരുടെ പരിശോധന ഫലം നെഗറ്റീവായെന്നും രാജസ്ഥാന്‍ ആരോഗ്യമന്ത്രി പ്രസാദി ലാല്‍ മീണ അറിയിച്ചു.

ഡല്‍ഹിയിലും പുതുതായി നാല് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആറ് ആയതായി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 20 ആണ് ഇവിടെ രോഗബാധിതരുടെ എണ്ണം. രാജസ്ഥാന്‍ -13, കര്‍ണാടക -മൂന്ന്, ഗുജറാത്ത് -നാല്, കേരള, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഛണ്ഡീഗഡ് ഒന്നുവീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments