മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനവുമായി എം.എം. മണി. ഏരിയ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാനാകില്ലന്ന് എംഎം മണി പറഞ്ഞു. രാജേന്ദ്രന്റെ രാഷ്ട്രീയബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റും മൂന്നുതവണ എംഎല്‍എയുമാക്കി. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടുപോകാമെന്നും മണി പറഞ്ഞു. മറയൂര്‍ ഏരിയാ സമ്മേളനത്തിലായിരുന്നു എംഎം മണിയുടെ പരാമര്‍ശം.
രാജേന്ദ്രന് രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും?.എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും ഈ സമ്മേളനത്തില്‍ പങ്കെടുക്കാത്തത് സംഘടനാ വിരുദ്ധമാണ്. കമ്മീഷന്‍ അദ്ദേഹം ഒരു കുഴപ്പം കാണിച്ചില്ലെന്ന് പറഞ്ഞാല്‍ പോലും സമ്മേളനത്തില്‍ വരാതിരുന്നത് കൊണ്ട് അദ്ദേഹത്തിന് മുന്നോട്ടുപോകാനാവില്ല. അയാളെ നമ്മള്‍ എന്തിനാണ് ചുമക്കുന്നതെന്നും മണി ചോദിച്ചു. രാജേന്ദ്രന്‍ തോട്ടം തൊഴിലാളിയുടെ മകനായി ജനിച്ചയാളാണെന്നും എംഎം മണി പരിഹസിച്ചു.
നേരത്തെയും എംഎം മണി രാജേന്ദ്രനെതിരെ രംഗത്തുവന്നിരുന്നു. രാജേന്ദ്രന്‍ എവിടെയാണെന്ന് പാര്‍ട്ടിക്ക് അറിയില്ല. അദ്ദേഹം പറയുന്നതെല്ലാം ശുദ്ധ വിവരക്കേടാണ്. മുമ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷനാക്കിയപ്പോഴും 15 വര്‍ഷം എംഎല്‍എ ആക്കിയപ്പോഴും അദ്ദേഹം പള്ളനാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. സ്വന്തം വ്യക്തി ജീവിതത്തെക്കുറിച്ച് രാജേന്ദ്രന്‍ തന്നെ പരിശോധിക്കണം. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നത് ശരിയല്ല.