Friday, April 19, 2024

HomeMain Storyഇന്ത്യയിലും ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു, നൂറിലേറെ പേര്‍ക്ക് രോഗം

ഇന്ത്യയിലും ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു, നൂറിലേറെ പേര്‍ക്ക് രോഗം

spot_img
spot_img

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വൈറസ് ഇന്ത്യയില്‍ വേഗത്തില്‍ പടരുന്നതായി കേന്ദ്രം. രാജ്യത്ത് ഇപ്പോള്‍ തന്നെ 101 പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ഇപ്പോള്‍ ലോകത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 2.4 ശതമാനവും ഒമിക്രോണ്‍ ആണെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയില്‍, 19 ജില്ലകളില്‍ കൊവിഡ് കേസുകളുടെ വര്‍ദ്ധനവുണ്ടാകാനുള്ള സാധ്യതയുണ്ട്. ഫെയ്‌സ് മാസ്‌കുകള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെ കോവിഡ് പെരുമാറ്റച്ചട്ടം പിന്തുടരുന്നതില്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍, അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക, വലിയ ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ഒത്തുചേരലുകളില്‍ നിന്നും അകന്നു നില്‍ക്കുക എന്നിവ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര നിര്‍ദേശമുണ്ട്.

ഡല്‍ഹിയില്‍ ഇന്ന് 10 പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോവിഡിന്റെ ആദ്യ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ തന്നെയാണ് രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 32 ഒമിക്രോണ്‍ കേസുകളാണ് നിലവില്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കര്‍ണാടക, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments