Sunday, July 14, 2024

HomeMain Story'ഷാനലി'ന്റെ ഗ്ലോബല്‍ സി.ഇ.ഒ ലീന നായര്‍ ബഹുമതികളേറെ നേടിയ പ്രൊഫഷണല്‍

‘ഷാനലി’ന്റെ ഗ്ലോബല്‍ സി.ഇ.ഒ ലീന നായര്‍ ബഹുമതികളേറെ നേടിയ പ്രൊഫഷണല്‍

spot_img
spot_img

പാരീസ്: ഫ്രഞ്ച് ലക്ഷ്വറി ഗ്രൂപ്പായ ഷാനലിന്റെ പുതിയ ഗ്ലോബല്‍ ചീഫ് എക്സിക്യൂട്ടീവായി ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് പൗരയായ ലീന നായരെ നിയമിച്ചിരിക്കുകയാണ്. ജനുവരിയില്‍ ലീന നായര്‍ ചുമതലയേല്‍ക്കുമെന്ന് ഷാനല്‍ ഗ്രൂപ്പ് പ്രസ്താവനയിലൂടെഅറിയിച്ചു. ഒരു സ്വകാര്യ കമ്പനി എന്ന നിലയില്‍ ദീര്‍ഘകാലത്തേക്കുള്ള വിജയം ഉറപ്പു വരുത്തുന്നതാണ് കമ്പനി അടുത്തിടെ നടത്തിയ നിയമനങ്ങളെന്നും ഷാനല്‍ ഗ്രൂപ്പ് പറഞ്ഞിരുന്നു.

ഈ നിയമനത്തോടെ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഗോള കമ്പനികളുടെ തലപ്പത്തെത്തി വെല്ലുവിളി നിറഞ്ഞ ചുമതലകള്‍ ഏറ്റെടുക്കുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ ചേരുന്ന ഏറ്റവും പുതിയ ആളായി ലീന നായര്‍ മാറി. 52 കാരിയായ ലീന നായര്‍ യൂണിലിവറിന്റെ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന ‘ആദ്യത്തെ വനിത, ആദ്യത്തെ ഏഷ്യന്‍, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി’ എന്നീ ബഹുമതികള്‍ സ്വന്തമാക്കിയ വ്യക്തിയാണ്. യൂണിലിവര്‍ ലീഡര്‍ഷിപ്പ് എക്‌സിക്യൂട്ടീവിലും ലീന നായര്‍ അംഗമാണ്.

ഏകദേശം 30 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ലീന നായരുടെ പ്രൊഫഷണല്‍ ജീവിതം തികച്ചും മാതൃകപരമായ ഒന്നാണ്. ഇന്ത്യയിലെ മികച്ച സ്‌കൂളുകളിലൊന്നായ സേവ്യര്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയതിന് ശേഷമാണ് 1992 ല്‍ ഒരു മാനേജ്മെന്റ് ട്രെയിനിയായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡില്‍ ലീന ചേരുന്നത്.

അക്കാലത്ത് ഫാക്ടറിയിലെ ജോലിതിരഞ്ഞെടുത്ത അപൂര്‍വംവനിതാ ജീവനക്കാരില്‍ ഒരാളായിരുന്നു അവര്‍. 1993 ല്‍ ലിപ്റ്റണ്‍ (ഇന്ത്യ) ലിമിറ്റഡിന്റെ ഫാക്ടറി പേഴ്‌സണല്‍ മാനേജരായി ലീന നായര്‍ നിയമിതയായി. കരിയറിന്റെ ആദ്യ വര്‍ഷങ്ങളില്‍ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, തമിഴ്നാട്ടിലെ അമ്പത്തൂര്‍, മഹാരാഷ്ട്രയിലെ തലോജ എന്നിവിടങ്ങളിലെ എച്ച്.യു.എല്ലിന്റെ വിവിധ ഫാക്ടറികളില്‍ അവര്‍ ജോലി ചെയ്തു.

1996 ല്‍ എംപ്ലോയി റിലേഷന്‍ മാനേജരായി ചുമതലയേറ്റ ലീന നായര്‍ക്ക് ഹിന്ദുസ്ഥാന്‍ ലിവര്‍ ഇന്ത്യയുടെ മാനേജറായി 2000 ല്‍സ്ഥാനക്കയറ്റം ലഭിച്ചു. 2004 ല്‍ കമ്പനി ‘ഹോം ആന്‍ഡ് പേഴ്സണല്‍ കെയര്‍ ഇന്ത്യ’യുടെ ജനറല്‍ മാനേജര്‍ എച്ച്.ആറായി ലീന നായരെ നിയമിക്കുകയും തുടര്‍ന്ന് 2006 ല്‍ ജനറല്‍ മാനേജര്‍ എച്ച്.ആറായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.

ഒരു വര്‍ഷം കഴിഞ്ഞ് അവര്‍ എച്ച്.യു.എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി ചുമതലയേറ്റു. 2013 ല്‍ അവര്‍ യുണിലിവര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ആയി. കൂടാതെ അതേ വര്‍ഷം തന്നെ ഗ്ലോബല്‍ ഹെഡ് ഓഫ് ഡൈവേഴ്‌സിറ്റിയായും അവര്‍ ചുമതലയേറ്റു. ലീന നായര്‍ 2016 ലാണ് ലണ്ടന്‍ ആസ്ഥാനമായുള്ള യൂണിലിവര്‍ ലീഡര്‍ഷിപ്പ് എക്സിക്യൂട്ടീവില്‍ ചേര്‍ന്നത്.

ഷാനലിന്റെ പുതിയ ഗ്ലോബല്‍ ചീഫ് എക്സിക്യുട്ടീവായി ലീനയെ പ്രഖ്യാപിച്ച അവസരത്തില്‍, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലമായി ഞങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ഞങ്ങള്‍ ലീനയോട് കടപ്പെട്ടിരിക്കുന്നു എന്ന് യൂണിലിവര്‍ സി.ഇ.ഒ അലന്‍ ജോപ്പ് പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments