Friday, March 29, 2024

HomeMain Storyകുഞ്ഞിനെ കൊന്നതിന് പ്രതികാരം, 250 നായ്ക്കളെ വാനരക്കൂട്ടം എറിഞ്ഞുകൊന്നു

കുഞ്ഞിനെ കൊന്നതിന് പ്രതികാരം, 250 നായ്ക്കളെ വാനരക്കൂട്ടം എറിഞ്ഞുകൊന്നു

spot_img
spot_img

മുംബൈ: 250 നായ്ക്കളെ വാനരക്കൂട്ടം എറിഞ്ഞുകൊന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ഏതാനും നായ്ക്കള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം കുരങ്ങന്റെ കുഞ്ഞിനെ കൊന്നിരുന്നു. അതിന്റെ പ്രതികാരമായി കുരങ്ങുകള്‍ ചേര്‍ന്ന് 250 നായക്കുട്ടികളെ എറിഞ്ഞുകൊന്നു.

ബീഡ് ജില്ലയിലെ മജല്‍ഗാവിലാണ് വിചിത്രമായ സംഭവം. നായക്കുട്ടികളെ കാണുമ്പോള്‍ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകൊണ്ടുപോയി എറിഞ്ഞുകൊല്ലുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ 250 നായക്കുട്ടികളെ ഇതുപോലെ കൊന്നതായി നാട്ടുകാര്‍ പറയുന്നു.

മജല്‍ഗാവില്‍ നിന്ന പത്ത് കിലോമീറ്റര്‍ ലവൂല്‍ എന്ന ഗ്രാമത്തില്‍ ഇപ്പോള്‍ ഒരു നായക്കുട്ടി പോലുമില്ല. നാട്ടുകാര്‍ കുരങ്ങുകളെ പിടിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. കുരങ്ങിന്റെ കുഞ്ഞിനെ കൊന്നതിന് നായക്കുട്ടികളെ കൊന്ന് പ്രതികാരം ചെയ്യുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുരങ്ങുകള്‍ നായക്കുട്ടികളെ മരത്തിന്റെയോ, കെട്ടിടത്തിന്റെയോ മുകളില്‍ നിന്ന് എറിഞ്ഞുകൊല്ലാന്‍ തുടങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു.

കുരങ്ങുകളെ പിടിക്കുന്നതില്‍ വനം വകുപ്പ് പരാജയപ്പെട്ടതോടെ നായ്ക്കളെ രക്ഷിക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. നായക്കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചിലയാളുകള്‍ക്കും കെട്ടിടത്തില്‍ നിന്ന വീണ് പരിക്കേറ്റിട്ടുണ്ട്. അടുത്തിടെ കുരങ്ങുകള്‍ സ്‌കൂളില്‍ പോകുട്ടികളെ ഉപദ്രവിക്കുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments