Thursday, March 28, 2024

HomeMain Storyന്യൂയോര്‍ക്കില്‍ ഏകദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ സര്‍വ്വകാല റിക്കാര്‍ഡ്

ന്യൂയോര്‍ക്കില്‍ ഏകദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ സര്‍വ്വകാല റിക്കാര്‍ഡ്

spot_img
spot_img

പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: കോവിഡ് 19 മഹാമാരി ന്യൂയോര്‍ക്കില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2021 ഡിസംബര്‍ 17 വെള്ളിയാഴ്ചയാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ഹോച്ചുല്‍സന്റെ ഓഫീസില്‍ നിന്നും ഇന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ന് 21,027കോവിഡ് കേസുകളാണ് ന്യൂയോര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി റേറ്റ് 8 ശതമാനത്തിലേക്ക് വീണ്ടും കുതിച്ചുയര്‍ന്നു. ഇതുവരെ ഡെയ്‌ലി പോസിറ്റിവിറ്റി നിരക്ക് 4.3 ശതമാനത്തിനു താഴെയായിരുന്നു.

ന്യൂയോര്‍ക്കില്‍ കഴിഞ്ഞ് 21 മാസത്തിനുള്ളിലുള്ള ഏകദിന റിക്കാര്‍ഡ് 19,942 രോഗികളായിരുന്നു. ഇന്ന് ന്യൂയോര്‍ക്കില്‍ 2,63,500 രോഗികളെയാണ് പരിശോധിച്ചത്.

ന്യൂയോര്‍ക്കിലെ രോഗവ്യാപനം വീണ്ടും സ്‌കൂളുകള്‍ അടയ്ക്കുന്നതിലേക്കും, വ്യാപാര- വ്യവസായ രംഗത്തെ വീണ്ടും തകര്‍ച്ചയിലേക്ക് നയിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം 60 പേരാണ് കോവിഡ് മൂലം മരണത്തിനു കീഴടങ്ങിയത്. 2021 മുതല്‍ ഇവിടെയുള്ള പ്രതിദിന മരണനിരക്ക് 100 ആയിരുന്നു. 2020 ഏപ്രില്‍ മാസം ന്യൂയോര്‍ക്കിലെ ഏകദിന മരണത്തിന്റെ റിക്കാര്‍ഡ് 800 ആയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments