Wednesday, January 19, 2022
spot_img
HomeMain Storyഇന്ത്യക്കാരായ 66 പേര്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിനൊപ്പം പ്രവര്‍ത്തിക്കുന്നതായി അമേരിക്ക

ഇന്ത്യക്കാരായ 66 പേര്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിനൊപ്പം പ്രവര്‍ത്തിക്കുന്നതായി അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യക്കാരായ 66 പേര്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിനൊപ്പം പ്രവര്‍ത്തിക്കുന്നതായി തീവ്രവാദത്തെ കുറിച്ച യു.എസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. എന്‍.ഐ.എ ഉള്‍പ്പെടെ ഇന്ത്യന്‍ ഭീകരവാദ വിരുദ്ധ സേനകള്‍ രാജ്യാന്തര, പ്രാദേശിക ഭീകര സംഘങ്ങള്‍ക്കെതിരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഐ.എസുമായി ബന്ധപ്പെട്ട 34 തീവ്രവാദ കേസുകള്‍ അന്വേഷിച്ച എന്‍.ഐ.എ 160 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

സെപ്റ്റംബറില്‍ കേരളം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നായി അല്‍ഖാഇദക്കാരെന്ന് കരുതുന്ന 10 പേരെയും പിടികൂടി. 2013ല്‍ ബോധ്ഗയയില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ജമാഅത്തുല്‍ മുജാഹിദീനി!!െന്റ ഉപ മേധാവി അബ്ദുല്‍ കരീമിനെ കൊല്‍ക്കത്ത പൊലീസ് തീവ്രവാദ വിരുദ്ധ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് മേയ് 29ന് അറസ്റ്റ് ചെയ്തു. തെക്കന്‍ സംസ്ഥാനങ്ങളിലെയും മറ്റും ഓണ്‍ലൈന്‍ വഴിയുള്ള ഭീകരസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേരിടാനും എന്‍.ഐ.എ നടപടി സ്വീകരിച്ചിട്ടുണ്ട്. ശ്രീലങ്കയുമായും മാലദ്വീപുമായും ഭീകരവാദ രഹസ്യവിവരങ്ങള്‍ പങ്കുവെക്കാനും ഇന്ത്യ സന്നദ്ധത അറിയിച്ചു. റഷ്യയുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല പ്രതിരോധ ബന്ധം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ ലക്ഷ്യം വെക്കുന്ന ഭീകരസംഘങ്ങള്‍ പാകിസ്താനില്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്നുണ്ട്. ജയ്‌ശെ മുഹമ്മദ് സ്ഥാപകന്‍ മസ്ഊദ് അസ്ഹര്‍, 2008 മുംബൈ ആക്രമണത്തിന് ചുക്കാന്‍പിടിച്ച സാജിദ് മിര്‍ എന്നിവര്‍ക്കെതിരെ പാകിസ്താന്‍ നടപടിയെടുക്കുന്നില്ല.

അവര്‍ സ്വതന്ത്രമായി അവിടെ വിഹരിക്കുകയാണ്. അഫ്ഗാന്‍ താലിബാന്‍, ഹഖാനി ശൃംഖല, ലശ്കറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് തുടങ്ങിയ ഗ്രൂപ്പുകള്‍ പാകിസ്താ!!െന്റ മണ്ണില്‍ തടസ്സമേതുമില്ലാതെ പ്രവര്‍ത്തിക്കുന്നു. ഫെബ്രുവരിയിലും നവംബറിലും ലശ്കറെ ത്വയ്യിബ സ്ഥാപകന്‍ ഹഫീസ് സഈദിനെ ലാഹോര്‍ തീവ്രവാദ വിരുദ്ധ കോടതി അഞ്ചുവര്‍ഷവും ആറുമാസവും തടവ് ശിക്ഷക്ക് വിധിച്ചു.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സി!!െന്റ മാര്‍ഗരേഖ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളില്‍ നേരിയ പുരോഗതി കാണിക്കുന്നുണ്ടെങ്കിലും പൂര്‍ണത കൈവരിക്കാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ല. അതിനാല്‍തന്നെ ഗ്രേ ലിസ്റ്റില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments