Thursday, March 28, 2024

HomeMain Storyഫ്രാന്‍സിസ് മാര്‍പാപ്പ 85ന്റെ നിറവില്‍

ഫ്രാന്‍സിസ് മാര്‍പാപ്പ 85ന്റെ നിറവില്‍

spot_img
spot_img

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വെള്ളിയാഴ്ച 85 വയസ്സ് തികഞ്ഞു. അനാഥര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ജന്മദിനം ലളിതമായി ആഘോഷിക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല.

പോപ് പദവിയില്‍ എട്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ച അദ്ദേഹം, കത്തോലിക്ക സഭയില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ബദ്ധശ്രദ്ധനാണ്.

ഇദ്ദേഹത്തിന്റെ മുന്‍ഗാമി ബെനഡിക്ട് 16ാമന്‍ ഈ പ്രായത്തിലാണ് വിരമിച്ചതെങ്കിലും പോപ് ഫ്രാന്‍സിസ് ഈ പ്രായത്തിലും ഊര്‍ജസ്വലതയോടെ രംഗത്തുണ്ട്.

ഇറ്റാലിയന്‍ റെയില്‍വേ ജീവനക്കാരന്റെ മകനായി 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയിലെ ബ്വേനസ് ഐറിസിലെ ഫ്‌ലോറസില്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ ആയാണ് പോപ്പിന്റെ ജനനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments