Friday, April 19, 2024

HomeNewsKeralaദത്ത് കേസ്: മന്ത്രി വീണ ജോര്‍ജിനെതിരേ ഗുരുതര ആരോപണവുമായി അനുപമ

ദത്ത് കേസ്: മന്ത്രി വീണ ജോര്‍ജിനെതിരേ ഗുരുതര ആരോപണവുമായി അനുപമ

spot_img
spot_img

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരേ ഗുരുതര ആരോപണവുമായി അനുപമ.

രേഖകളില്‍ കൃത്രിമം കാണിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് കൂട്ടുനിന്നതായി അവര്‍ പറഞ്#ു. ശിശുക്ഷേമ സമിതിയും കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇത്ര വലിയ ഗൂഢാലോചനക്ക് കൂട്ടുനിന്ന മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

ശിശുക്ഷേമ സമിതിക്ക് ദത്തു നല്‍കല്‍ ലൈസന്‍സുണ്ടെന്ന് പൊതുസമൂഹത്താട് പറഞ്ഞ മന്ത്രി രാജിവെക്കണമെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ്. കുട്ടികളെ പാര്‍പ്പിക്കാന്‍ ഉള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഉള്ളത്. കൊല്ലം ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ ലൈസന്‍സ് കാണിച്ചാണ് കോടതിയെ കബളിപ്പിച്ചത്.

കേസിനെ അട്ടിമറിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ശിശു ക്ഷേമ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മന്ത്രി അറിഞ്ഞുകൊണ്ടാണ് പാര്‍ട്ടിക്ക് അനുകൂലമായ റിപ്പോര്‍ട്ടിലെ ചില ഭാഗം മാത്രം പുറത്തുവരുന്നത്. റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവന്നാല്‍ ചിലര്‍ക്കെതിരെ കേസെടുക്കേണ്ടിവരും. അതുകൊണ്ടാണ് റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്നതെന്നും അനുപമ കുറ്റപ്പെടുത്തി.

കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇതുവരെ തന്റെ മൊഴിയെടുത്തിട്ടില്ല. എല്ലാത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments