Monday, January 24, 2022
spot_img
HomeNewsIndiaഇന്ത്യയില്‍ 126 ഒമിക്രോണ്‍ ബാധിതര്‍; കര്‍ണാടകയില്‍ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോവിഡ് ക്ലസ്റ്ററുകള്‍

ഇന്ത്യയില്‍ 126 ഒമിക്രോണ്‍ ബാധിതര്‍; കര്‍ണാടകയില്‍ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോവിഡ് ക്ലസ്റ്ററുകള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്കയില്‍ രാജ്യം. കര്‍ണാടകയിലും കേരളത്തിലും മഹാരാഷ്ട്രയിലും പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 126 ആയി.

കര്‍ണാടകയില്‍ ആറ് പുതിയ കേസുകളും കേരളത്തില്‍ നാലെണ്ണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

നിലവില്‍ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര -43, ഡല്‍ഹി 22, രാജസ്ഥാന്‍ 17, കര്‍ണാടക 14, തെലങ്കാന എട്ട്, ഗുജറാത്ത് ഏഴ്, കേരള 11, ആന്ധ്രപ്രദേശ്, ഛണ്ഡീഗഡ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍ ഒന്നുവീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്ത ആറു കേസുകളില്‍ ഒരാള്‍ യു.കെയില്‍നിന്ന് എത്തിയയാളാണ്. മറ്റ് അഞ്ചുപേര്‍ ദക്ഷിണ കന്നഡ ജില്ലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലസ്റ്ററുകളില്‍ നിന്നുള്ളവരാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും യാത്രാവിവരങ്ങള്‍ സംബന്ധിച്ചും പരിശോധന ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ദക്ഷിണ കന്നഡ ജില്ലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 33 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ചെണ്ണം ഒമിക്രോണ്‍ കേസുകളാണ്.

കേരളത്തില്‍ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ക്കും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നാലുപേരും വിദേശത്തുനിന്ന് എത്തിയവരാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഡെല്‍റ്റ വകഭേദത്തേക്കാള്‍ വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണെന്നും ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments