Friday, January 21, 2022
spot_img
HomeMain Storyഫിലിപ്പീന്‍സ് ചുഴലിക്കാറ്റ്: മരണം 140, നിരവധി പേരെ കാണാതായി

ഫിലിപ്പീന്‍സ് ചുഴലിക്കാറ്റ്: മരണം 140, നിരവധി പേരെ കാണാതായി

മനില: മധ്യ ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 140 ആയി. ഞായറാഴ്ച 63 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ചുഴലിക്കാറ്റില്‍ തകര്‍ന്ന വൈദ്യുതി ബന്ധവും വാര്‍ത്തവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിച്ചിട്ടില്ല.

ചുഴലിക്കാറ്റ് നാശം വിതച്ച പ്രവിശ്യകളില്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 7,80,000 ത്തോളം ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചതായാണ് സര്‍ക്കാറിന്റെ കണക്ക്.

പ്രസിഡന്റ് റൊഡ്രിഗോ ദുതര്‍തേ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. നാലുകോടി ഡോളറിന്റെ ദുരിതാശ്വാസ പാക്കേജും പ്രഖ്യാപിച്ചു. 227നഗരങ്ങളില്‍ 21 എണ്ണത്തില്‍ മാത്രമേ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടുള്ളൂ.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments