Thursday, March 28, 2024

HomeMain Storyകേരളത്തില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍, മൂന്നാം തരംഗസാധ്യതയെന്ന് എയിംസ് മേധാവി

കേരളത്തില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍, മൂന്നാം തരംഗസാധ്യതയെന്ന് എയിംസ് മേധാവി

spot_img
spot_img

തിരുവനന്തപുരം:കേരളത്തില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാല് പേരും തിരുവനന്തപുരത്താണ്. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനൊപ്പം യുകെയില്‍ നിന്നെത്തിയ അമ്മ, ഇവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ എന്നിവരാണ് രണ്ട് പേര്‍.

ഇതിന് പുറമേ യുകെയില്‍ നിന്നെത്തിയ 27 കാരിക്കും നൈജീരിയയില്‍ നിന്നെത്തിയ 32കാരനുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 15 ആയി.

27 കാരി യുകെയില്‍ നിന്നെത്തി ക്വാറന്റീനിലായിരുന്നു. 32 കാരന്‍ വിമാനത്താവളത്തിലെ പരിശോധനയില്‍&ിയുെ; കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ജനിതക പരിശോധന നടത്തിയത്.

അതിനിടെ രാജ്യത്ത് കൊറോണവൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി എയിംസ് മേധാവി രണ്‍ദീപ് ഗുലേരിയ. രാജ്യത്ത് കോവിഡ് മൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത തള്ളാന്‍ കഴിയാത്ത അവസ്ഥയില്‍ എന്തിനും തയ്യാറായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ യൂറോപ്പിലേതുപോലെ വഷളാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള സ്ഥിരീകരണത്തിലേക്ക് എത്താന്‍ കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ നിലവില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 170 ആയി ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടകയില്‍ അഞ്ച്, ഗുജറാത്തില്‍ നാല്, ഡല്‍ഹിയില്‍ ആറ്, കേരളത്തില്‍ നാല് എന്നിങ്ങനെയാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നിലവില്‍ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 54 പേരാണ് നിലവില്‍ ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലുള്ളത്. ഡല്‍ഹിയില്‍ 28 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഏറ്റവും പുതിയ കണക്കനുസരിച്ച് മഹാരാഷ്ട്ര (54), ഡല്‍ഹി (28), തെലങ്കാന (20), രാജസ്ഥാന്‍ (17), കര്‍ണാടക (19), കേരളം (15), ഗുജറാത്ത് (11), ഉത്തര്‍പ്രദേശ് (2), ആന്ധ്രാപ്രദേശ് (1), ചണ്ഡീഗഡ് (1), തമിഴ്നാട് (1), പശ്ചിമബംഗാള്‍ (1) എന്നിങ്ങനെയാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണം. സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments